മണ്ണാര്‍ക്കാട്: റീസൈക്കിള്‍ കേരള പദ്ധതിയുടെ ഭാഗമായി ഡിവൈ എഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കള്‍ വിറ്റ് കിട്ടിയ 44,0015 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പ്രേംകുമാറിന് കൈമാറി.മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി കെസി റിയാസുദ്ധീന്‍,പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം,ട്രഷറര്‍ ഷാജ് മോഹന്‍,വൈസ് പ്രസിഡന്റ് കെ മന്‍സൂര്‍ എന്നിവര്‍ സംബന്ധിച്ചു.