തെങ്കര:പാഠപുസ്തകങ്ങളില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് പുസ്തകങ്ങ ളെത്തിച്ച് നല്‍കാന്‍ പുസ്തക വണ്ടിയുമായി എംഎസ്എഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റി.സീതി സാഹിബ് ബുക്ക് ബാങ്കിന്റെ കീഴിലാ ണ് പുസ്തക വണ്ടിയുടെ പ്രവര്‍ത്തനം.ഹൈസ്‌കൂള്‍,ഹയര്‍ സെക്ക ണ്ടറി തലങ്ങളിലെ പഴയ പുസ്തകങ്ങള്‍ ശേഖരിച്ചും എത്തിച്ച് നല്‍ കും.ഇതോടൊപ്പം ന്യൂസ് പേപ്പറുകളും ഉപയോഗിച്ച് കഴിഞ്ഞ നോട്ട് ബുക്കുകളും ശേഖരിച്ച് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് പുതിയ പുസ്തകങ്ങളും വാങ്ങി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എംഎസ്എഫ് തെങ്കര പഞ്ചായത്ത് പ്രസിഡന്റ് ഇര്‍ഷാദ് കൈത ച്ചിറ, ജനറല്‍ സെക്രട്ടറി ടി.കെ.സഫ്വാന്‍,ട്രഷറര്‍ ഫാസില്‍ കോല്‍ പാടം, ഹാഷിം, റിജാസ്, അനസ്, സഫ്വാന്‍, ഷിബില്‍ ഫാരിസ്, സമദ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.ഹൈസ്‌കൂള്‍, ഹയ ര്‍ സെക്കന്ററി പുസ്തകങ്ങള്‍ കൈവശമുള്ള വിദ്യാര്‍ത്ഥികളും, ഉപയോഗം തീര്‍ന്ന ന്യൂസ്പേപ്പറും മറ്റ് പേപ്പര്‍ വസ്തുക്കളും ഉള്ളവര്‍ (ഇര്‍ഷാദ് കൈതച്ചിറ) +91 9605485702,(ടി. കെ സഫ്വാന്‍) +91 9526809621,(ഫാസില്‍ കോല്‍പാടം)+91 9562523319 എന്ന നമ്പറു കളില്‍ ബന്ധപ്പെടേണ്ടതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!