Month: May 2023

2025ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പാലക്കാട്: 2025-ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ ഒന്നിന് ഇതുമായി ബന്ധ പെട്ട് പ്രഖ്യാപനം നടത്തും. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്…

തച്ചനാട്ടുകരയില്‍ സൗജന്യ ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പ് നടന്നു

ക്യാമ്പില്‍ പരിശോധിച്ചത് 82 പേരെ തച്ചനാട്ടുകര : ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സൗജ ന്യ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും വിവ (വിളര്‍ച്ചയില്‍നിന്നും വളര്‍ച്ചയിലേ ക്ക്) ക്യാമ്പയിനും നടത്തി. രക്തസമ്മര്‍ദ്ദ പരിശോധന, രക്തം, പ്രമേഹ പരിശോധനകള്‍, ക്ഷയരോഗവുമായി ബന്ധപ്പെട്ട് കഫ…

പി.ജി.ഡിപ്ലോമ കോഴ്‌സ്:  2023-24 ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻ സ്റ്റിറ്റ്യൂട്ട്’ ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശന ത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലി ക് റിലേഷൻസ് & അഡ്വർടൈസിംഗ് എന്നീ…

സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങി

അലനല്ലൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലനം ആരംഭിച്ചു.എക്‌സല്‍ റൈസ് എന്ന പദ്ധതിയുടെ ഉദ്ഘാടനം പരിശീലകന്‍ മന്‍സൂര്‍ അലി കാപ്പുങ്ങല്‍ നിര്‍വ്വഹിച്ചു.അഞ്ചാം ക്ലാസ് മുതല്‍ നടപ്പിലാക്കുന്ന പദ്ധതി യില്‍ വിദ്യാര്‍ഥികള്‍ക്ക് ഏഴ് വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിശീലനം…

ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം 16 മുതല്‍

പാലക്കാട് : ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ നട ത്തുന്ന പുസ്തകോത്സവം മെയ് 16, 17, 18 തീയതികളില്‍ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേ ഡിയ ത്തില്‍ നടക്കും. കേരളത്തിലെ പ്രശസ്തരായ 60-ഓളം പ്രസാധകരുടെ നൂറിലധികം സ്റ്റാ ളുകള്‍ പുസ്തകോത്സവത്തില്‍ ഉണ്ടാവും.…

തൊഴിലുറപ്പ് തൊഴിലാളികൾക്കു ക്ഷേമനിധി രാജ്യത്ത് ആദ്യം

മണ്ണാര്‍ക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശദായ ത്തിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി ക്ഷേമനിധിയിലേക്ക് നല്‍കും.…

അന്തരിച്ചു

അലനല്ലൂര്‍: അലനല്ലൂര്‍ മാരിയമ്മന്‍ കോവിലിന് സമീപം ഭദ്രാലയത്തില്‍ ഗോപാല കൃഷ്ണന്‍ നായരുടെ മകന്‍ ബി.ജി.സജികുമാര്‍ (54) അന്തരിച്ചു.വാഹനാപകടത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി കിടപ്പിലായിരുന്നു.അമ്മ: വിലാസിനി അമ്മ. ഭാര്യ: ആശ. മക്കള്‍: ജഗന്‍,നവ്യ,കാവ്യ.

ഭവാനിപുഴയില്‍ യുവാവ് മുങ്ങി മരിച്ചു

അഗളി: അട്ടപ്പാടിയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് ഭവാനിപുഴയില്‍ മുങ്ങി മരിച്ചു.കോയമ്പത്തൂര്‍ നല്ലപാളയം ധര്‍മ്മരാജിന്റെ മകന്‍ പ്രഭു (25) ആണ് മരിച്ചത്.താവളം ആനക്കല്‍ പാലത്തിന് സമീപം കുളിക്കാനിറ ങ്ങിയ പ്രഭു അബദ്ധത്തില്‍ വെള്ളത്തില്‍ അകപ്പെടുകയായിരുന്നു.ഇന്ന് ഉച്ച തിരിഞ്ഞ് 3.30ഓടെയായിരുന്നു…

എം.എസ്.എഫ് ഹബീബ് എജൂ കെയര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തി

മണ്ണാര്‍ക്കാട്: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതിയായ ഹബീ ബ് എജൂ കെയര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എം.എസ്. എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ 50 ഓളം വിദ്യാര്‍ത്ഥികള്‍…

സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാര്‍ഥ്യമാകുന്നു; ഉദ്ഘാടനം നാളെ

പാലക്കാട്: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൈത്താങ്ങാകുന്ന തൊ ഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാര്‍ഥ്യമാകുന്നു.രാജ്യത്ത് ആദ്യമായാണ് തൊഴി ലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി രൂപീകരിക്കുന്നത്. പെന്‍ഷന്‍, വിവാഹ ധന സഹായം, പഠനസഹായം ഉള്‍പ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ…

error: Content is protected !!