Day: April 28, 2020

കാരാകുറിശ്ശിയില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

കാരാകുറിശ്ശി: ഗ്രാമ പഞ്ചായത്തില്‍ മലമ്പള്ള ഭാഗത്ത് സംശയാസ്പദ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.ഈ ഭാഗത്ത് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.പഞ്ചായത്തിലെ 16 വാര്‍ഡിലും ശുചിത്വ സമിതിയുടെ നേതൃത്ത്വത്തില്‍ ഊര്‍ജ്ജിത കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പും…

സൗഹാര്‍ദ്ദ കൂട്ടായ്മ റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം:കുണ്ട്‌ലക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മയുടെ നേതൃത്വ ത്തില്‍ റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു.കുണ്ട്‌ലക്കാട് പ്രദേശത്തെ 130 ഓളം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ നല്‍കിയത്. സൗഹാര്‍ദ്ദ കൂട്ടായ്മ മെമ്പര്‍മാര്‍ നേതൃത്വം നല്‍കി.

ഓണ്‍ലൈന്‍ ക്വിസ് മത്സരം ശ്രദ്ധേയമായി

കോട്ടോപ്പാടം:കൊറോണ ലോക്ക് ഡൗണ്‍കാലം സര്‍ഗാത്മകമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറ്റാനിക്കാട് സന്തോഷ് ലൈ ബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തി.വിജ്ഞാനം കൈക്കുമ്പിളില്‍ എന്ന പേരില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം നടത്തിയ മത്സരത്തിന്റെ ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി…

യുഡിഎഫ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

തച്ചനാട്ടുകര:ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ് തെക്കുമുറിയില്‍ മുഴു വന്‍ വീടുകളിലേക്കും യുഡിഎഫ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.പയര്‍, ക്യാബേജ്, ബീറ്റ്‌റൂട്ട്, പച്ചമുളക് ,കുമ്പളം ,മത്തന്‍, തക്കാളി, സവാള, വഴുതന എന്നിവ അടങ്ങുന്ന കിറ്റുകളാണ് 400ലധികം വീടുകളിലേക്ക്…

ജില്ലയില്‍ ചികിത്സയിലുള്ള നാലുപേരുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്: ജില്ലയില്‍ ചികിത്സയിലുള്ള ആറുപേരില്‍ നാലുപേരുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഏപ്രില്‍ 21 രോഗബാധ സ്ഥിരീകരിച്ച കഞ്ചിക്കോട് ജോലി ചെയ്തിരുന്ന യു.പി സ്വദേശി, വിള യൂര്‍, കാവില്‍പാട്, മലപ്പുറം സ്വദേശികളുടെ…

വിഷം കലര്‍ത്തി മീന്‍ പിടുത്തമെന്ന്; വെള്ളിയാറില്‍ മീനുകള്‍ ചത്ത് പൊങ്ങുന്നു

അലനല്ലൂര്‍:വെള്ളിയാര്‍ പുഴയില്‍ വിഷം കലര്‍ത്തി മീന്‍ പിടുത്തം സജീവമാകുന്നതായി പരാതി ഉയരുന്നു.എടത്തനാട്ടുകര പൂക്കാടം ഞ്ചേരി ചാണാംകുണ്ടില്‍ കഴിഞ്ഞ ദിവസം നിരവധി മീനുകളാണ് വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ചത്ത് പൊങ്ങിയത്.പുഴയുടെ പലഭാഗത്തും സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തി മീന്‍ പിടുത്തം നടത്തുന്നുണ്ട്. പുഴയുടെ…

error: Content is protected !!