അലനല്ലൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി ‘തണല്‍’ പദ്ധതി യുടെ ജില്ലാ തല ഉദ്ഘാടനം എന്‍ ഷംസു ദ്ധീന്‍ എം.എല്‍.എ ജില്ല സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി യില്‍ നിന്നും വൃക്ഷത്തൈ ഏറ്റുവാങ്ങി നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് സുല്‍ഫീക്കര്‍ പാലക്കാഴി, അസി.സെക്രട്ടറി അബ്ദുള്ള അല്‍ ഹികമി തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിസ്ഥിതി സംരക്ഷണ അവബോധം വിദ്യാര്‍ത്ഥി തലമുറക്ക് കൈ മാറുന്നതിനും വന്യജീവി കുറ്റകൃത്യങ്ങള്‍ക്കെതിരായ ജാഗ്രത പുലര്‍ത്തുന്നതിനും ജൈവ വൈവിധ്യത്തെ തൊട്ടറിയുന്നതിനും വേണ്ടി തൈ നടല്‍ കാമ്പയിന്‍, ഉപന്യാസ രചന, പോസ്റ്റര്‍ നിര്‍മാണം, ക്വിസ് മത്സരം, ഓണ്‍ലൈന്‍ സന്ദേശ പ്രചാരണം തുടങ്ങിയ പദ്ധതികളാണ് സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളി ല്‍ ജില്ല സമിതിയുടെ നേതൃത്വത്തില്‍ പ്ലാന്റ് എ ട്രീ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.വിസ്ഡം ജില്ല പ്രസി ഡന്റ് പി.ഹംസക്കുട്ടി സലഫി, സെക്രട്ടറി റഷീദ് കൊടക്കാട്ട്, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി, വിസ്ഡം യൂത്ത് ജില്ല പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി, സെക്രട്ടറി അഷ്‌കര്‍ സലഫി അരി യൂര്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല സെക്രട്ടറി റിഷാദ് പൂക്കാട ഞ്ചേരി, വൈസ് പ്രസിഡന്റ് കെ.പി സുല്‍ഫീക്കര്‍, അഷ്റഫ് അല്‍ ഹികമി, ജവാദ് പട്ടാമ്പി, സാജിദ് പുതുനഗരം, അബ്ദുള്ള അല്‍ ഹികമി, സല്‍മാന്‍ റഷീദ് ആനപ്പുറം, എന്‍.എം ഇര്‍ഷാദ് അസ്ലം എന്നിവര്‍ ജില്ലയില്‍ പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.