കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷയെഴുതാനായെത്തിയ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അധികൃതര്‍ നടത്തിയ ക്രമീകരണങ്ങള്‍ക്ക് കൈ ത്താങ്ങേകിയ കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയെ സ്‌കൂ ള്‍ അധികൃതര്‍ അഭിനന്ദിച്ചു.പരീക്ഷ നടന്ന അഞ്ച് ദിവസങ്ങളിലും ക്ലാസ് മുറികള്‍ അണുനശീകരണം നടത്തി കര്‍മനിരതരായിരുന്നു കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍.കൂട്ടികളെത്തും മുമ്പേ കൈത്താങ്ങ് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തും.പിന്നെ ഒരോ ക്ലാസ്മു റികളിലായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.രണ്ട് പരീക്ഷകളുണ്ടായിരുന്ന ദിവസങ്ങളില്‍ ആദ്യ പരീക്ഷ കഴിയുമ്പോ ള്‍ തന്നെ ഇവര്‍ ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി യിരുന്നു.പരീ ക്ഷയ്ക്ക് മുന്നോടിയായി ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗ ങ്ങളിലെ 52 ക്ലാസ് മുറികളും ഫര്‍ണിച്ചറുകളും സ്‌കൂള്‍ പരിസരവും മുപ്പതംഗ വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ശുചീകരിച്ചിരുന്നു.ഇവരുടെ പ്രവര്‍ത്തനങ്ങളെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി ജയശ്രീ ശ്ലാഘിച്ചു. കൂട്ടായ്മ പ്രസിഡന്റ് ലത്തീഫ് രായിന്‍ മരക്കാര്‍,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,ഗോപി പാറക്കോട്ടില്‍,സാജിദ്‌കോടിയില്‍, രാമ ചന്ദ്രന്‍,അബ്ബാസ്,കാദര്‍തോട്ടാശ്ശേരി,റഷീദ്, സിപി.സഫീര്‍, സുകു, നാസര്‍,രാധാകൃഷ്ണന്‍,ഷാഹുല്‍,ഫാസില്‍,സലാം,ഉമേഷ്,ഷനൂബ്,ഫൈസല്‍,സമാന്‍,നിയാസ്,ഇന്‍ഫാന്‍,സിനാജ്,അസ്ലം,ശിഹാബ്,ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.