മണ്ണാര്‍ക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവിലുള്ളത് 19 ഹോട്ട്‌സ്‌പോട്ടുകള്‍. ചെര്‍പ്പുളശ്ശേ രിയില്‍ 26-ാം വാര്‍ഡ്, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ 10-ാം വാര്‍ഡ് എന്നിവയാണ് മെയ് 26 ന് പുതിയ കണ്ടെയ്‌മെന്റ് സോണു കളായി പ്രഖ്യാപിച്ചത്. കൂടാതെ, കാരാകുറുശ്ശിയിലെ ഗ്രാമപഞ്ചായ ത്തിലെ 6, 7 വാര്‍ഡുകള്‍, കോട്ടായി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്, മുതലമട ഗ്രാമപഞ്ചായത്തിലെ 15, 16, 19, 20 വാര്‍ഡുകള്‍, തൃക്കടീരി ഗ്രാമപഞ്ചായത്തിലെ 4, 10 വാര്‍ഡുകള്‍, നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായ ത്തില്‍ 4,5,6 വാര്‍ഡുകള്‍, അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ 15, 19, 20 വാര്‍ഡുകളും വെള്ളിനേഴിയിലെ നാലാം വാര്‍ഡും, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 4,6, 36 വാര്‍ഡുകളും വല്ലപ്പുഴയിലെ 11-ാം വാര്‍ഡ് , പെരുമാട്ടിയില്‍ 14-ാം വാര്‍ഡ്, മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 16, 18 വാര്‍ഡുകളും കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തില്‍ 2,11,16,18 വാര്‍ഡുകളും പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ 18-ാം വാര്‍ഡ്, മലമ്പുഴയിലെ നാലാം വാര്‍ഡ്, ചാലിശ്ശേരിയിലെ 15-ാം വാര്‍ഡ്, മുതുതല ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ് എന്നിവയാണ് മറ്റ് ഹോട്ട്‌സ്‌പോട്ടുകള്‍.
മണ്ണാര്‍ക്കാട് അരയങ്ങോട് വാര്‍ഡില്‍ കര്‍ശന നിയന്ത്രണം
അരയങ്ങോട് വാര്‍ഡ് കണ്ടെയ്‌മെന്റ് സോണായതോടെ അരയ ങ്ങോട്ടേക്കുള്ള പ്രധാന റോഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി .ശിവന്‍കുന്നില്‍ നിന്നും അരയങ്ങോട്ടേക്കുള്ള റോഡ് അടച്ചു.അതേ സമയം പോലീസ് കാവലൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.നഗര സഭയി ലെ 8, 9, 11 വാര്‍ഡുകളുമായി അതിര്‍ത്തി പങ്കിടുന്ന പത്താം വാര്‍ഡ് രണ്ട് പ്രധാന പാലങ്ങളില്‍ തെങ്കര പഞ്ചായത്തുമായും അതിര്‍ത്തി
പങ്കിടുന്നുണ്ട്. തെങ്കര പഞ്ചായത്തില്‍ നിന്ന് ചേറുംകുളം പാലമാണ്
അരയംകോടിലേക്കുള്ള പ്രവേശന കവാടം. അപ്പക്കാട് പൊട്ടി പാലവുമാണ് അരയങ്ങോട്ടേക്കുള്ള പ്രധാന കവാടം. അരയങ്ങോട് ഭഗവതി ക്ഷേത്രം റോഡ് അവസാനിക്കുന്നത് എട്ടാം വാര്‍ഡിലാണ്.