മണ്ണാര്‍ക്കാട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് മരുന്ന് ലഭിക്കാതെ പ്രയാ സത്തിലായ അര്‍ബുദ രോഗിയ്ക്ക് മുംബൈയില്‍ നിന്നും മരുന്ന് എത്തിച്ച് നല്‍കി മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റെസ്‌ക്യു ജീവനക്കാര്‍ മാതൃകയായി.കുമരംപുത്തൂര്‍ പയ്യനെടത്തെ അര്‍ബുദ രോഗി യ്ക്കാണ് ചെന്നൈ അടയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കുറിച്ച് കൊടുത്ത മരുന്ന് മുംബൈയില്‍ നിന്ന് എത്തിച്ച് നല്‍കി യത്.
മരുന്ന് ലഭിക്കാതായാല്‍ രോഗിയുടെ നില അപകടത്തിലാവുമെന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ജീവനക്കാരെ അറിയിച്ചതിന്റെ അടിസ്ഥാ നത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ ബെന്നി കെ ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ മരുന്ന് എത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. 28 ദിവസ ത്തേക്ക് 18000 രൂപ വിലയുള്ള മരുന്ന് മുബൈ ആസ്ഥാനമായി പ്രവര്‍ ത്തിക്കുന്ന വി കെയര്‍ ഫൗണ്ടേഷനാണ് സൗജന്യമായി കൊറിയര്‍ വഴി മണ്ണാര്‍ക്കാട് എത്തിച്ചിരുന്നത്.ബെന്നി തന്റെ സുഹൃത്തും സേഫ്റ്റി കൗണ്‍സില്‍ ഓഫ് പാലക്കാട് അംഗവും മുംബൈ ചെമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ മാനേജര്‍ സുനിലുമായി ബന്ധപ്പെട്ടാണ് മരുന്ന് ലഭിക്കാന്‍ വഴിയൊരുക്കിയത്.
നിലവിലുണ്ടായിരുന്ന കുറിപ്പടിയില്‍ നേരത്തെ മരുന്ന് നല്‍കിയതി നാല്‍ പുതിയ കുറിപ്പടി ആവശ്യമായതിനെ തുടര്‍ന്ന് തലശ്ശേരിയി ലെ എംവിആര്‍ കാന്‍സര്‍ സെന്ററില്‍ നിന്നും പുതിയ കുറിപ്പടി ലഭ്യമാക്കി.ഇത് വാട്സ് ആപ്പ് വഴി സുനിലിന് അയച്ച് നല്‍കി. മുംബൈ യില്‍ സ്ഥിരതാമസമാക്കിയ മണ്ണാര്‍ക്കാട് സ്വദേശി മോഹനന്‍ പിള്ള യുടെ സഹായത്തോടെ മുംബൈയില്‍ നിന്നും ആലപ്പുഴ ചേര്‍ത്തല യിലേക്ക് വന്ന വാഹനത്തില്‍ മരുന്ന് എത്തിച്ച് നല്‍കുകയാ യിരുന്നു .വെളളിയാഴ് ച ഫയര്‍ സ്റ്റേഷനിലേക്ക് എത്തിയ മരുന്ന് രോഗിക്ക് കൈമാറി.സ്റ്റേഷന്‍ ഓഫീസര്‍ ഉമ്മര്‍,സീനിയര്‍ ഫയര്‍ ഓഫീസര്‍ ബെന്നി.കെ.ആന്‍ഡ്രൂസ്,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ നിലയത്തി ലെ മറ്റ് ജീവനക്കാരും ചേര്‍ന്നാണ് മരുന്ന് കൈമാറിയത്.