തിരുവനന്തപുരം:മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കിഫ്ബി മുഖേനയുള്ള നിര്‍മാണ പ്രവൃ ത്തികളുടെ പുരോഗതിയും നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുന്ന തിനായി കിഫ്ബി ആസ്ഥാനത്ത് യോഗം ചേര്‍ന്നു.എന്‍.ഷംസുദ്ദീന് എം.എല്‍.എ, കിഫ്ബി സി.ഇ.ഒ. ഡോ.കെ എം എബ്രഹാം, സീനിയര്‍ ജനറല്‍ മാനേജര്‍ ഷൈല, മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാന പാത, മലയോര ഹൈവേ, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ കെട്ടിടം എന്നിവയുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചിലുള്‍പ്പെട്ട കോട്ടോപ്പാടം മുതല്‍ അല നല്ലൂര് വരെയുള്ള ഭാഗത്തെ ഒന്നാംഘട്ട ടാറിങ്ഫെബ്രുവരി 15നകം പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മറ്റുഭാഗങ്ങളിലെ ടാറിങ് മെയ് 31നകം പൂര്‍ത്തീകരിക്കണം. അട്ടപ്പാടി റോഡിലെ മൂന്ന് ഘട്ടങ്ങളുടെയും പ്രവൃത്തികളെ സംബന്ധിച്ച് ഉദ്യോഗസ്ഥ ര്‍ക്ക് കിഫ്ബി സി.ഒ.എ. കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി. ഈ റോഡില്‍ കുഴികള ടച്ചുള്ള അറ്റകുറ്റപണി അടിയന്തരമായി പൂര്‍ത്തീകരിക്കാനും യോഗം നിര്‍ദേശിച്ചു.
താലൂക്ക് ആശുപത്രിയിലെ കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ 85ശതമാനം പൂര്‍ത്തിയായി.ശേഷിക്കുന്ന ജോലികള്‍ ഫെബ്രുവരി 21നകം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.
