മണ്ണാര്‍ക്കാട്: നിയന്ത്രണം വിട്ട ടിപ്പര്‍ലോറി വീട്ടിലേക്ക് ഇടിച്ചുകയറി.പളള്ളിക്കുറുപ്പ് കൊന്നക്കോടില് ചൊവ്വാഴ്ച രാവിലെ ആറിനാണ് സംഭവം.അപകടത്തില്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.പള്ളിക്കുറുപ്പ് പാലേങ്കല് ഷെരീഫിന്റെ മകള്‍ ഷിഫ (15), ലോറി ഡ്രൈവര്‍ കാരാകുര്‍ശ്ശി ആസിഫ് (32) സഹായി പനങ്കണ്ടന്‍ അബ്ദുള്‍ റഹ്മാന് (56), വാടകവീട്ടിലെ താമസക്കാരായ മാര്‍ത്താണ്ഡം സ്വദേശി അലക്സാണ്ടര്‍ (45), നെടൂര്പാറ ശേഖര്‍ (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പള്ളിക്കുറുപ്പ് ഭാഗത്ത് നിന്നും വിയ്യക്കുറുശ്ശി ഭാഗത്തേക്ക് വരികയായിരുന്നു ലോറി.നിയന്ത്രണം തെറ്റിയ വാഹനം, നടന്നുവരികയായിരുന്ന വിദ്യാര്‍ഥിനിയെ ഇടിച്ച് പിന്നീട് റോഡരുകിലെ വാടകവീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.വീടിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചു. രണ്ടുപേര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും മൂന്നുപേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
