മണ്ണാര്‍ക്കാട്: 2024 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കേണ്ട പന്ത്രണ്ടാം പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് മണ്ണാര് ക്കാട് നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ശിഹാബ് തങ്ങള്‍ സ്മാരക സൗധ ത്തില്‍ നടന്ന സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.എല്‍ മണ്ഡലം പ്രസിഡന്റ് എം.അബ്ദു ഫാറൂഖി അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സലാം, എം.പി.എ ബക്കര്‍, പി.മുഹമ്മദലി അന്‍സാരി, കെ.എസ്.പി.എല്‍ ജില്ലാ കണ്‍വീനര്‍ ഹമീദ് കൊമ്പത്ത്,കെ. അബൂബക്കര്‍, പാറയില്‍ മുഹമ്മദലി, കെ.ഹസ്സന്,പി.മൊയ്തീന്, സലീം നാലകത്ത്,സി. പി.ഹംസ,റഷീദ് മുത്ത നില്, കെ.എച്ച് ഫഹദ്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.അബ്ദുല്‍ മജീദ്,ട്രഷറര്‍ പി.എം.സി തങ്ങള്‍ സംസാരിച്ചു.
തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച് സംഘടനാ നേതാക്കള്‍ക്കുള്ള സ്നേഹാ ദരം സംസ്ഥാന സെക്രട്ടറി എന്‍.മൊയ്തീന് ഉദ്ഘാടനം ചെയ്തു.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ കെ.സി അബ്ദുറഹ്മാന്,കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, അസാമാന്യ ധീരതക്കുള്ള രാഷ്ട്രീയ ബാല്‍ പുരസ്കാര ജേതാവ് മുഹമ്മദ് സിദാന് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ടി.മുഹമ്മദുണ്ണി, വി.ടി ഹംസ, കെ.ഹംസ, അബൂബക്കര്‍ കാപ്പുങ്ങല്‍, റഷീദ് ചതുരാല, എം.അബ്ദുല്‍ അസീസ്, എ.അബ്ദുല്‍ സലാം, അബ്ദുല്‍നാസര്‍ പടുകുണ്ടില്‍, എം.കെ അബ്ദുല്‍നാസര്‍,പി. മുഹമ്മദലി, സി.സൈദ് മുഹമ്മദ്,അബ്ദുള്ള കാപ്പുങ്ങല്‍, പി.ഉമ്മര്‍, ടി.പി ഉസ്മാന്, പി.എ ഗഫൂര്‍, പി.ഹമീദ്, സി.പി മറിയമ്മു സംസാരിച്ചു.
കൗണ്‍സില്‍ മീറ്റ് ജില്ലാ പഞ്ചായത്തംഗം റഫീഖ പാറോക്കോട് ഉദ്ഘാടനം ചെയ്തു.കെ. എസ്.പി.എല്‍ ജില്ലാ നിരീക്ഷകന് ഇ.എ സുലൈമാന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.മെഡി സെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക,മുതിര്‍ന്ന പൗരന്മാരുടെ ശാരീരിക മാനസിക ഉല്ലാസത്തിനും ക്ഷേമത്തിനുമായി മണ്ണാര്‍ക്കാട്ട് സീനിയര്‍ സിറ്റിസണ്‍സ് ഹാപ്പിനസ് പാര്‍ക്ക് സ്ഥാപിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക കള്‍ മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയി ച്ചു.ഭാരവാഹികളായി എം.അബ്ദു ഫാറൂഖി(പ്രസിഡന്റ് ), അബൂബക്കര്‍ കാപ്പുങ്ങല്‍, പ്രൊഫ.സി.കെ അബ്ദുള്ള,പി.ഉമ്മര്‍, പി.എം.സി തങ്ങള്‍ (വൈസ് പ്രസിഡന്റ്),കെ.പി. അബ്ദുറഹ്മാന്(ജനറല്‍ സെക്രട്ടറി),എം.അബ്ദുല്‍ അസീസ്, ഉമ്മര്‍ കൂമഞ്ചേരി, സി.എന്‍ നസീഹ, എ.മുഹമ്മദാലി(ജോയിന്റ് സെക്രട്ടറി) കെ.പി അബ്ദുല്‍ മജീദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
