മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി എന്‍.ഷംസുദ്ദീന് എം.എല്‍.എക്ക് നിവേദനം നല്കി.സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലേയും എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കുന്നതിന്റെ ഭാഗമായാണ് മണ്ണാര്‍ക്കാട് എം.എല്‍.എക്കും നിവേദനം സമര്‍പ്പിച്ചത്. സര്‍ക്കാര്‍ അംഗീകൃത കാര്‍ഡ് അനുവദിക്കുക, 55 വയസ്സില്‍ ക്ഷേമനിധി അംഗമാകുന്നവരെ കൂടി പെന്ഷന് പരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്. എ.കെ..പി.എ. മണ്ണാര്‍ക്കാട് മേഖല പ്രസിഡന്റ് മണികണ്ഠന് മുളയന്‍കാവ്, സെക്രട്ടറി സുജിത്ത് പുലാപ്പറ്റ, ജില്ലാ കമ്മിറ്റി അംഗം ഷിജോഷ് മെഴുകുംപാറ, മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് അനുപമ രാധാകൃഷ്ണന്, അജിന്സന് എന്നിവര്‍ പങ്കെടുത്തു.
