കല്ലടിക്കോട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മീന്‍വല്ലം ഡിവിഷന് അംഗം മുഹമ്മദ് നവാസിന്റെ ഓഫിസ് കല്ലടിക്കോട് അലക്സ് ആര്‍ക്കേഡില്‍ തുറന്നു.വി.കെ ശ്രീകണ്ഠ ന് എം.പി. ഉദ്ഘാടനം ചെയ്തു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, വൈസ് പ്ര സിഡന്റ് യൂസഫ് പാലക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷുഹദാ ഷമീര്‍, ഗ്രാമ പഞ്ചാ യത്ത് അംഗങ്ങളായ വി.കെ ഷൈജു, മുഹമ്മദ് മുസ്തഫ, അജീഷ് പുല്ലായില്‍, അബ്ദുല്‍ ഖാദര്‍, പി.രാധ, പി.എസ്. ഷക്കീല, ആന്റണി മതിപ്പുറം, ഷഫീക്ക് അത്തിക്കോട് എന്നിവര്‍ സംസാരിച്ചു.
