കോട്ടോപ്പാടം:കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്നവരുടെ സര്‍ഗാത്മകതയും സാംസ്‌കാരിക ബോധവും പ്രോത്സാഹിപ്പിക്കു കയെന്ന ലക്ഷ്യത്തോടെ ‘അതിജീവനത്തിന് സര്‍ഗാത്മക പ്രതിരോ ധം’ എന്ന സന്ദേശവുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാഠ്യാനുബന്ധ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ കവിതാ മല്‍സരങ്ങളുടെ ഫലം പ്രഖ്യാ പിച്ചു.വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ പി.ബി.മുബഷിറ, സി.പി. അഖില്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ എ.കെ.സഫ്‌ന ഷമീര്‍, വി.ഭാസ്‌കരന്‍,അധ്യാപകരുടെ വിഭാഗത്തില്‍ ഷറീന തയ്യില്‍, എം .മുംതാസ് മഹല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.’അടച്ചിട്ട വാതിലുകള്‍ക്കിപ്പുറം ‘ എന്ന വിഷയത്തില്‍ നടത്തി യ മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി അമ്പതോളം പേര്‍ പങ്കെടുത്തു.കഥാരചന,ചിത്രരചന,ലേഖനം,കാര്‍ട്ടൂണ്‍, ഹാന്‍ഡി ക്രാഫ്റ്റ്‌സ്,എംബ്രോയിഡറി,നാട്ടറിവുകള്‍, പച്ചക്കറി കൃഷി, പാച കക്കുറിപ്പുകള്‍,എന്റെ പാട്ട്, ഫോട്ടോഗ്രാഫി, ഷോര്‍ട്ട് ഫിലിം തുട ങ്ങിയ ഇനങ്ങളില്‍ കുട്ടികള്‍ക്ക് ‘അവധിക്കാല സന്തോഷങ്ങള്‍ കാമ്പയിനും ‘ നടന്നു വരുന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് വിതരണം ചെയ്യും. പ്രിന്‍സി പ്പാള്‍ പി.ജയശ്രീ,ഹെഡ്മിസ്ട്രസ് എ.രമണി, എം.പി. സാദിഖ്, കെ.പി. നൗഫല്‍,പി.രജനി,പി.പി.ഇ.സുധ,പി.റമീസ, ഹമീദ് കൊമ്പത്ത്, കെ.എം.മുസ്തഫ,കെ.മൊയ്തുട്ടി നേതൃത്വം നല്‍കി.