തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ കുത്തിവെപ്പ് ഉടന്‍, എ.ബി.സി.-പുനരധിവാസകേന്ദ്രത്തിന് സ്ഥലം കണ്ടെത്താന്‍ നീക്കം
മണ്ണാര്‍ക്കാട്:തെരുവുനായശല്യം ഒഴിവാക്കാനുള്ള മൃഗപ്രജനന നിയന്ത്രണ പദ്ധതി യുടെ (എ.ബി.സി.) സുഗമമായ നടത്തിപ്പിന് മണ്ണാര്‍ക്കാട് നഗരസഭയിലും സര്‍വകക്ഷി സമിതി രൂപീകരിച്ചു.തദ്ദേശതലത്തില്‍ ഇത്തരം സമിതികള്‍ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.നഗരസഭാ ചെയര്‍പേഴ്സണ്‍ ചെയര്‍പേഴ്സ ണും, ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ വൈസ് ചെയര്‍പേഴ്സണും സെക്രട്ടറി കണ് വീനറും വെറ്ററിനറി ഡോക്ടര്‍ ജോയിന്റ് കണ്‍വീനറും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി കള്‍ ക്ഷണിതാക്കളുമായ സമിതിയാണ് രൂപീകരിച്ചത്.ഇതിനായി ചേര്‍ന്ന യോഗത്തില്‍ നഗരസഭാപരിധിയിലെ തെരുവുനായശല്യവും ചര്‍ച്ചയായി.
സ്ഥലം വേണം പദ്ധതികള്‍ക്ക്
നായകളെ വന്ധ്യംകരിക്കുന്നതിനുള്ള എ.ബി.സി. കേന്ദ്രവും ഇവയെ പാര്‍പ്പിക്കാന്‍ പുനരധിവാസകേന്ദ്രമോ നഗരസഭ പരിധിയിലില്ല. കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തടസ്സ മാകുന്നതാകട്ടെ സ്ഥലത്തിന്റെ ലഭ്യതയുമാണ്. എ.ബി.സി. കേന്ദ്രം നിര്‍മിക്കാന്‍ നഗര സഭാ പരിധിയിലുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലുള്ള സ്ഥലം ലഭ്യമാക്കാ ന് നീക്കം നടത്തിയെങ്കിലും ഫലവത്തായില്ല.നിലവില്‍ മുക്കണ്ണത്ത് നാലേക്കറോളം സ്ഥലം, നഗരസഭയുടെ വിവിധ വികസന പദ്ധതികള്‍ക്കായി നല്കാന് സ്വകാര്യ വ്യക്തി സന്നദ്ധത അറിയിച്ചിട്ടുണ്ട്.ഇതു വിലകൊടുത്തുവാങ്ങാനുള്ള ശ്രമത്തിലാണ് അധികൃതര്‍.ജില്ലാ കലക്ടറേറ്റില്‍ നിന്നും പ്രസ്തുത ഭൂമിക്ക് മൂല്യംനിര്ണയിച്ചുകിട്ടിയാ ലേ തുടര്‍നടപടികള്‍ സാധ്യമാകൂ.ഇതിനുള്ള നടപടിക്രമങ്ങളിലാണ് നഗരസഭ.
പേവിഷപ്രതിരോധ കുത്തിവെപ്പ് നല്‍കും
തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അലഞ്ഞുതിരിഞ്ഞുനട ക്കുന്ന നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പുനല്കാനും തീരുമാനിച്ചു. ഈ മാസം അവസാനത്തോടെയാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കുക.ഇതിനായി 40,000 രൂപയോളം അനുവദിച്ചിട്ടുണ്ട്.2024 ഒക്ടോബറില്‍ വിവിധ വാര്‍ഡുകളിലുള്ള തെരുവു നായകള്‍ക്ക് നഗരസഭയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും നേതൃത്വത്തില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു.അന്ന് ചന്തപ്പടി, നായാടിക്കുന്ന്, നാരാങ്ങാപ്പറ്റ വാര്‍ഡുകളിലെ 12 ഓളം പേരെ തെരുവുനായ ആക്രമിച്ച പശ്ചാത്തല ത്തിലാണ് വാക്സിനേഷന് നടന്നത്.തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് മൃഗസംര ക്ഷണ വകുപ്പ് കണക്കാക്കിയ ജില്ലയിലെ ഹോട്സ്പോട്ടുകളില്‍ ഒന്നായ മണ്ണാര്‍ക്കാട് നഗരസഭയിലെ മിക്കവാര്‍ഡുകളിലും തെരുവുനായശല്യമുണ്ട്.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി, സെക്രട്ടറി എം.സതീഷ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ ഇക്ബാല്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സി.ഫിറോസ്, സദക്കത്തുള്ള പടലത്ത്, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
