കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളില്‍ അര്‍ധവാര്‍ഷിക പരീക്ഷ യ്ക്കുശേഷം ‘നാട്ടരങ്ങ്’ പ്രാദേശിക പി.ടി.എക്കും പഠനോത്സവത്തിനും തുടക്കമായി. കോട്ടോപ്പാടം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ദീപ ഷിന്റോ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍ അധ്യക്ഷനായി. അര്‍ധ വാര്‍ഷിക പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.പി.ടി.എ. എക്സിക്യുട്ടിവ് അംഗം സി.കെ കുഞ്ഞയമ്മു, ഹാരിസ്, മണികണ്ഠന്, സ്റ്റാഫ് സെക്രട്ടറി സി.കെ റൈഹാനത്ത്, ജയചന്ദ്രന് ചെത്തല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
