മണ്ണാര്‍ക്കാട്: മാപ്പിളപ്പാട്ടുകളുടെ ചരിത്ര മൂല്യം യഥാവിധി തിരിച്ചറിയാന്‍ പുതിയ ഗവേഷകര്‍ക്ക് സാധിക്കണമെന്ന് മഹാകവി മോയിന്‍കുട്ടി വൈദ്യര് സ്മാരകാ മാപ്പിള കലാ അക്കാദമി ചെയര്മാന് ഡോ.ഹുസൈന് രണ്ടത്താണി പറഞ്ഞു.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ ”മാപ്പിള കലാരൂപങ്ങള്‍: ചരിത്രം, സാഹിത്യം, ആസ്വാദനം”എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചരിത്ര ഗവേഷണ മേഖലയെ സമ്പുഷ്ടമാക്കുവാന്‍ ഗവേഷണ സ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.കോളജിലെ ഇസ്ലാമിക് ഹിസ്റ്ററി വിഭാഗവും കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യാര് മാപ്പിള കലാ അക്കാദമിയും സംയുക്തമായി പി.എം. ഉഷ സ്കീമിന്റെ പിന്തുണ യോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി. കെ. ജലീല്‍ അധ്യക്ഷനായി.മാപ്പിളപ്പാട്ട് ഗവേഷകന് ഫൈസല്‍ എളേറ്റില്‍ മുഖ്യ പ്രഭാഷണം നടത്തി.വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ. പി.സക്കീര്‍ ഹുസൈന് (ഗവണ്മെന്റ് കോളേജ് മലപ്പുറം), ഡോ. എം. കെ. രാജേഷ് മോന്‍ജി( മലയാളം വിഭാഗം തലവന്‍ എം.ഇ.എസ് കല്ലടി കോളേജ്), എന്നിവര്‍ പ്രഭാഷണം നടത്തി.
കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദലി, കേരളാ മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ.ടി. സൈനുല്‍ ആബിദ്, അറബിക് വിഭാഗം തലവന്‍ ഡോ.എ. പി ഹംസത്തലി, കോളജ് സ്റ്റാഫ് സെക്രട്ടറി സി.പി സൈനുദ്ദീന്‍, പി.എം. ഉഷ കോര്‍ഡി നേറ്റര്‍ ഡോ.ടി.എം മുസ്തഫ, കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി വി.ജാബിര്‍, ഇസ്ലാ മിക് ഹിസ്റ്ററി വിഭാഗം മേധാവി എ.എം ഷിഹാബ്,സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ.എം. ഫൈസല്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
