തിരുവനന്തപുരം:സംസ്ഥാനത്ത് വൃക്കരോഗികളുടെ ചികിത്സാ ആവശ്യങ്ങള്‍ ഫലപ്രദ മായി നേരിടുന്നതിനായി ഡയാലിസിസ്,വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെ ടെയുള്ള സൗകര്യങ്ങള്‍ വിപുലീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ രോഗികള്‍ക്ക് ആശ്വാസമായി എല്ലാ തലത്തിലുമുള്ള ആശുപത്രികളില്‍ ഈ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേ സംസ്ഥാനത്തെ 112 സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ആകെ 1,287 ഡയാലിസിസ് മെഷീനുകളാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി പ്രതിമാസം 64,000 ല്‍ അധികം ഡയാലിസിസ് ചികിത്സകള്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്നു.
സ്വകാര്യ മേഖലയില്‍ ഡയാലിസിസ് ചികിത്സയുടെ ഓരോ സെഷനും 1,500 മുതല്‍ 2,000 രൂപ വരെയാണ് ഈടാക്കുന്നത്.ഒരാഴ്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്യുമ്പോള്‍ 4500 രൂപയും ഒരു മാസത്തേക്ക് 18,000 രൂപയുമാകും. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലി സിസ് ചികിത്സ പൂര്‍ണമായും സൗജന്യമായോ മിതമായ നിരക്കിലോ ആണ് ലഭ്യമാക്കു ന്നത്.സംസ്ഥാനത്തെ ആശുപത്രികളില്‍ ഡയാലിസിസ് ഉള്‍പ്പെടെയുള്ള സ്പെഷ്യാലി റ്റി സേവനങ്ങള്‍ ‘ആര്‍ദ്രം’ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപ്പിലാക്കുന്നത്. താലൂക്ക് ആശു പത്രി തലത്തില്‍ നിന്ന് മുകളിലോട്ടുള്ള ആശുപത്രികളിലാണ് പ്രധാനമായും ഇത്തരം സേവനങ്ങള്‍ ഒരുക്കുന്നത്.ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം, ശുചിത്വം, ജല-വൈദ്യുതി ലഭ്യത എന്നിവ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കര്‍ശനമായി ഉറപ്പാക്കുന്നുണ്ട്.
ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര, ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുക യാണ്. വാഹനങ്ങളില്‍ സജ്ജീകരിക്കുന്ന ഡയാലിസിസ് മെഷീനുകള്‍ വഴി രോഗിക ള്‍ക്ക് സമീപ കേന്ദ്രങ്ങളിലെത്തി ചികിത്സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംയുക്ത മായാണ് പദ്ധതി നടപ്പാക്കുന്നത്.ഹീമോഡയാലിസിസിന് പകരമായി ചെലവ് കുറ ഞ്ഞതും വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്നതുമായ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതിയും സംസ്ഥാനത്ത് ശക്തിപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതും, ഇതിന് ആവശ്യമായ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കു ന്നതുമാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി എംപാനല്‍ ചെയ്ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് ലഭ്യമാകുന്നുണ്ട്. കാസ്പ് അംഗത്വമില്ലാത്തവര്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും ഈ സേവനം നല്കുന്നു. കൂടാതെ, ആരോഗ്യ കേരളത്തിന്റെ പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ വൃക്കരോഗികള്‍ക്ക് ആവശ്യമായ എറിത്രോപോയിറ്റിന്‍ കുത്തിവയ്പ്പ് സൗജന്യമായി നല്‍കുന്നുണ്ട്.നിലവില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാത്ത താലൂക്ക്, ജില്ലാ തല ആശുപത്രികളില്‍ 13 കേന്ദ്രങ്ങളില്‍ കൂടി ഈ സാമ്പത്തിക വര്‍ഷം തന്നെ പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രിക ളിലും ഡയാലിസിസ് സൗകര്യം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
