തൃത്താല:സരസ് മേള ആരംഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ഫുഡ് കോര്‍ട്ടില്‍ നിന്നും ആകെ 39,16,910 രൂപ വിറ്റുവരവ് നേടാന്‍ കഴിഞ്ഞതായും ഇത് മേളയുടെ വിജയമാണ് വ്യക്തമാക്കുന്നതെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദ്യദിനം 6,13,400 രൂപയും രണ്ടാം ദിനം 13,39,960 രൂപയും മൂന്നാം ദിനം 19,63,550 രൂപയു മാണ് നേടിയത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ചാലിശ്ശേരിയില്‍ നടക്കുന്ന പതി മൂന്നാമത് ദേശീയ സരസ് മേള ജനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഏറ്റെടുത്തിട്ടുണ്ട്. നഗര ങ്ങളില്‍ സംഘടിപ്പിക്കുന്നതിന് സമാനമായി ഗ്രാമപ്രദേശത്തും സരസ് മേളകള്‍ വിജയിക്കുന്നുഎന്നതിന്റെ തെളിവാണ് മേള തുടങ്ങിയ ദിവസം മുതല്‍ സരസ് നഗരിയിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടം.എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട് പ്രതീക്ഷയ്ക്കും അപ്പുറത്താണ് സരസ് മേളയ്ക്ക് ലഭിച്ച സ്വീകാര്യത.ഇത് നാട്ടിന്‍പുറ ത്തെ ജനങ്ങള്‍ക്കും ഗ്രാമീണ സംരംഭകര്‍ക്കും ലഭിച്ച നേട്ടമാണ്.
ജനുവരി 16 മുതല്‍ ഫെബ്രുവരി 24 വരെ തൃത്താല മണ്ഡലത്തില്‍ വികസ നത്തിന്റെ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായി നടപ്പാക്കിയ 171 പദ്ധതികളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 155 പദ്ധതികളുടെ ഉദ്ഘാടനവും 16 പദ്ധതികളുടെ നിര്‍മാ ണോദ്ഘാട നവും 40 ദിവസങ്ങളിലായി നിര്‍വഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തൃത്താല ബ്ലോക്ക് പ്രസിഡന്റ് പി.ആര് കുഞ്ഞുണ്ണി, കുടും ബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.ഉണ്ണിക്കൃഷ്ണന്, പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍,കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫിസര്‍ സി.നവീന്‍, നവകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സെയ്തലവി എന്നിവരും പങ്കെടുത്തു.
