മണ്ണാര്‍ക്കാട്:അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ മണ്ണാര്‍ക്കാട് താലൂക്ക്തല സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി ഉദ്ഘാടനം ചെയ്തു. വിവിധമേഖ ലകളില്‍ മികവുതെളിയിച്ച സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ നഗരസഭ ചെയര്‍പേഴ് സണ്‍ കെ.സജ്നടീച്ചര് നല്കി. ധീരതയ്ക്കുള്ള പ്രധാനമന്ത്രിയുടെ ബാല്പുരസ്കാര് നേടിയ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് സിദാനെ അനുമോദിച്ചു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ നാട്ടുചന്ത അങ്കണ ത്തില്‍ നടന്ന സമാപന യോഗത്തില്‍ മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍പേഴ്സണ്‍ എം.പുരുഷോത്തമന് അധ്യക്ഷനായി. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹ കരണ സംഘം അസി.രജിസ്ട്രാര്‍ കെ.താജുദ്ദീന്, കേരള സഹകരണ നിക്ഷേപ ഗ്യാര ണ്ടി ഫണ്ട് ബോര്‍ഡംഗം എന്‍.കെ നാരായണന്‍കുട്ടി, വിവിധ സംഘം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
