അലനല്ലൂര്‍:പ്രവര്‍ത്തനമികവിന് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് വീണ്ടും ഇരട്ടപുരസ്കാരം.2024-25 സാമ്പത്തിക വര്‍ഷത്തില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവെച്ചതിന് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ഏര്‍പ്പെടുത്തിയ അവാര്‍ഡുകളാണ് ബാങ്കിന് ലഭിച്ചത്.മികച്ച പ്രാഥമിക സഹകരണ സംഘത്തിനുള്ള ഒന്നാം സ്ഥാനവും ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ചതിനുള്ള ഒന്നാം സ്ഥാനവും അലനല്ലൂര്‍ സര് വീസ് സഹകരണ ബാങ്ക് കരസ്ഥമാക്കിയത്. കഴിഞ്ഞവര്‍ഷവും മികച്ച പ്രാഥമിക സഹ കരണ സംഘത്തിനുള്ള സര്‍ക്കിള്‍ സഹകരണ യൂണിയന്റെ പുരസ്കാരം അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിനായിരുന്നു.
ഞായറാഴ്ച മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ നാട്ടുചന്ത ഓഡിറ്റോറിയത്തില്‍ നടന്ന 72-ാമത് സഹകരണ വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സ ണ് കെ.സജ്ന ടീച്ചര്‍ പുരസ്കാരം സമ്മാനിച്ചു.ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന്, സെക്രട്ടറി പി.ശ്രീനിവാസന്, വൈസ് പ്രസിഡന്റ് വി.അബ്ദുള്ള മാസ്റ്റര്‍, ഭരണസമിതി അംഗങ്ങളായ കെ.സെയ്ത്, വി.ഉസ്മാന്, എം.ശ്രീധരന്, ജീവനക്കാരായ എം.ജയകൃഷ്ണന്, നജീബ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
2025 ഒക്ടോബറില്‍ പ്രവര്‍ത്തനമികവിനുള്ള കേരള ബാങ്കിന്റെ എക്സലന്‍സ് അവാര് ഡ് ബാങ്കിന് ലഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പുതുവര്‍ഷത്തില്‍ വീണ്ടും പുരസ്കാ രങ്ങള്‍ ബാങ്കിനെ തേടിയെത്തിയത്.80വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള ജില്ലയിലെ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കായ ഈ സ്ഥാപനം കാല്‍നൂറ്റാണ്ടിലധികമായി ലാഭത്തി ലാണ്.300 കോടിയിലേറെ നിക്ഷേപവും 240 കോടിയിലേറെ വായ്പയും 13,000ല്‍പ്പരം അംഗങ്ങളും ബാങ്കിനുണ്ട്.മെമ്പര്‍മാര്‍ക്ക് 20ശതമാനമാണ് ലാഭവിഹിതം നല്‍കുന്നത്. ഐ.എസ്.ഒ. സര്ട്ടിഫിക്കേഷന് ലഭിച്ച ബാങ്കിന് ഒട്ടേറെ ദേശീയ സംസ്ഥാന അവാര്‍ഡു കള്‍ ലഭിച്ചിട്ടുണ്ട്.
നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി ലാബ്, രാസവള ഡിപ്പോ, അഗ്രിമാര്‍ട്ട് ആംബുലന്‍സ് സര്‍വീസ്, കര്‍ഷക സേവന കേന്ദ്രം തുടങ്ങി ബാങ്കിങ് ഇതരപ്രവര്‍ത്തനങ്ങളും നടത്തു ന്നുണ്ട്. ബാങ്കിങ് രംഗത്ത് ആര്.ടി.ജി.എസ്/എന്‍.ഇ.എഫ്.ടി, വാട്സ് ആപ് ബാങ്കിങ് സേ വനം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. മിസ്ഡ് കോള്‍ അടിച്ചാല്‍ ബാങ്കിങ് സേവനം വീട്ടു മുറ്റത്ത് എത്തിക്കുന്ന സംവിധാനവും പലിശരഹിതമായി ഭിന്നശേഷിക്കാര്‍ക്ക് വായ്പ നല്‍കുന്നതും നെല്‍കൃഷിക്ക് പലിശരഹിത വായ്പനല്കുന്നതും ആകര്‍ഷകമാണ്. കാരുണ്യപ്രവര്‍ത്തനരംഗത്തും മികച്ചപ്രവര്‍ത്തനങ്ങള്‍ ബാങ്ക് നടത്തുന്നുണ്ട്.
