മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരം റോഡിലെ പ്ലാസ്റ്റിക് മാലിന്യം വനപാലകരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നീക്കം ചെയ്തു.മന്ദംപൊട്ടി, പത്താംവളവ് ഭാഗങ്ങളില്‍ റോഡി ന്റെ ഇരുവശത്തുമുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ശേഖരിച്ചമാലിന്യങ്ങള് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി അഗളി പഞ്ചായത്തിന് കൈമാറി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്, നാച്ചുറല്‍ ഗാര്‍ഡ് ഇനിഷ്യേറ്റീവ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാ യിരുന്നു ശുചീകരണം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് റെയ്ഞ്ച് ഫോറസ്റ്റ ഓഫിസര്‍ ഗ്രേഡ് സി.എം മുഹമ്മദ് അഷ്റഫ്, നാച്ചുറല്‍ ഗാര്‍ഡ് ഇനിഷ്യേറ്റിവ് പ്രതിനിധി നാരായ ണ സ്വാമി എന്നിവര്‍ നേതൃത്വം നല്കി.
