അലനല്ലൂര്‍: അധ്യാപകനും എഴുത്തുകാരനും ഗ്രന്ഥശാലപ്രവര്ത്തകനുമായിരുന്ന പ്രൊഫ. പി.ഇ.ഡി നമ്പൂതിരിയുടെ പത്തൊമ്പതാം അനുസ്മരണ സമ്മേളനം അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂളില്‍ നടന്നു. കേരള ഗ്രന്ഥശാലാ സംഘം അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി, അലനല്ലൂര്‍ കലാസമിതി, കാഴ്ച സാംസ്കാരിക വേദി എന്നിവരുടെ സംയുക്താ ഭിമുഖ്യത്തില്‍ നടന്ന അനുസമരണ സമ്മേളനം സാഹിത്യകാരന് അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് സ്വീകരണവും നല്കി. കെ.പി ഉണ്ണി അധ്യക്ഷനായി. പ്രൊഫ. പി.ഇ.ഡി നമ്പൂതിരിയുടെ മകള്‍ പി.ഇ ഉഷ എഴുതിയ അലനല്ലൂര്‍ എന്ന കവിതാസമാഹരത്തിന്റെ പുന:പ്രകാശനം ഗ്രാമ പഞ്ചായത്ത് അംഗം ഉമ്മര്‍ ഖത്താബ് നിര്‍വഹിച്ചു.മധു അലനല്ലൂര്‍ പുസ്തകം ഏറ്റുവാങ്ങി. കെ.എ സുദര്‍ശന കുമാര്‍, പി.ഇ ഉഷ, സി.ടി മുരളീധരന്, അന്‍ഷാദ് കൊടുവള്ളി, സജിത കൂളിയോട്ടില്, രാജി മനോജ്, വി.അബ്ദുല്‍ സലീം, യു.രാധാകൃഷ്ണന്, രാധാകൃഷ്ണന് പാലക്കാഴി, കെ. ഭാസ്കരന്, എ.രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
