തെങ്കര: ‘പൊടുന്നനെ ചാടിയെത്തിയ കടുവ ഒരുപൂച്ചക്കുട്ടിയെ എടുത്തുകൊണ്ടു പോ കുന്ന ലാഘവത്തോടെയാണ് ആടിനെ കണ്മുന്നില്നിന്നും കൊണ്ടുപോയത്’. കടുവ യുടെ വരവും ആടിനെ പിടികൂടുന്നതും കണ്ടപ്പോള്‍ വല്ലാത്തഭയം തോന്നിയെന്ന് ആടി ന്റെ ഉടമയായ കൂരിമണ്ണില്‍ കുഞ്ഞഹമ്മദ് പറഞ്ഞു.പട്ടാപ്പകലാണ് ആനമൂളിയില്‍ വന്യജീവി ആക്രമണമുണ്ടായത്.
അട്ടപ്പാടി റോഡിന് സമീപം വനത്തിനടുത്തായുള്ള സ്വകാര്യവ്യക്തിയുടെ റബര്‍തോട്ട ത്തിലേക്ക് രാവിലെ 9.30ഓടെ മേയ്ക്കാനായി 25ഓളം ആടുകളുമായാണ് കുഞ്ഞഹമ്മദ് എത്തിയത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഒരുവയസ്സ് പ്രായമുള്ള ആടിനെയാണ് വന്യമൃഗം പിടികൂടിയത്.വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.ആടുമായി വന്യമൃഗം കാട്ടിലേക്ക് ഓടിക്കയറി. ഇതുകണ്ട് കുഞ്ഞഹമ്മദ് ബഹളം വെച്ചതോടെ വന്യമൃഗം ആടിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു.ആക്രമണത്തില്‍ ആടുചത്തു. പിന്‍കാലു കളിലൊന്ന് നഷ്ടപ്പെട്ട നിലയിലാണ്.
വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും മണ്ണാര്‍ക്കാട് ആര്.ആര്.ടിയും സ്ഥലത്തെത്തി. പടക്കം പൊട്ടിച്ചും മറ്റും തോട്ടത്തില്‍ ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും വന്യമൃഗത്തെ കണ്ടെത്താനായില്ല.സ്ഥലത്ത് വെള്ളിയാഴ്ച കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.ആനമൂളി വാര്‍ഡ് അംഗം കെ.റിഷാദും സ്ഥലത്തെത്തിയിരുന്നു.ആടിന്റെ ജഡം വെറ്ററിനറി ഡോക്ടര്‍ രേവതിയുടെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. അടിയന്തരമായി വന്യമൃഗത്തെ പിടികൂടുന്നതിന് സ്ഥലത്ത് കൂട് സ്ഥാപിക്കണമെന്ന് വാര്‍ഡ് മെമ്പറും നാട്ടുകാരും ആവശ്യപ്പെട്ടു.
