മണ്ണാര്‍ക്കാട്: തദ്ദേശതെരഞ്ഞെടുപ്പില്‍ ജനകീയ മതേതര മുന്നണിയുടെ ലക്ഷ്യം ജില്ല യില്‍ വിജയിച്ചെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പി ല്‍ സി.പി.എമ്മിനുണ്ടായ തിരിച്ചടിയില്‍ പി.കെ ശശിക്ക് ജനങ്ങളിലുള്ള സ്വാധീനവും ഘടകമായെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ വിജയിക്കാനും വോട്ടുസമ്പാദിക്കാനും ജനകീയ മതേതര മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ക്കായി. ഇതി ല്‍ അഭിമാനമുണ്ട്. സി.പി.എം. നേതൃത്വത്തോടുള്ള പ്രതിഷേധമായിട്ടാണ് മത്സരിച്ചത്. ആ ലക്ഷ്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. തിരുത്തല്‍ ശക്തിയായി മുന്നോട്ടുപോകും. പാര്‍ട്ടി തെറ്റുതിരുത്തിയാല്‍ തിരിച്ചുവരും. മുന്നണിയിലുള്ളവര്‍ ഇപ്പോഴും കമ്മ്യൂണി സ്റ്റുകാരാണ്. ജില്ലാ സെക്രട്ടറിയുടെ തെറ്റായ നിലപാടുകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. പാര്‍ട്ടി കോട്ടകളായ കരിമ്പ, കാരാകുര്‍ശ്ശി പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. കാഞ്ഞിരപ്പുഴയിലും തിരിച്ചടിയുണ്ടായി. മണ്ണാര്‍ക്കാട് നഗരസഭയി ല്‍ ഒരുവാര്‍ഡില്‍ ജനകീയ മതേതര മുന്നണിയുടെ സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തെ ത്തി. മത്സരിച്ച മറ്റുപലവാര്ഡുകളിലും അന്പതിന് മുകളില്‍ വോട്ടുംനേടി. ഇതെല്ലാം പി.കെ.എസ് എന്ന മൂന്നക്ഷരത്തോട് പാര്‍ട്ടി സ്വീകരിച്ച നിലപാടുകളോടുള്ള ജനങ്ങളു ടെ പ്രതിഷേധമാണ്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് പാര്‍ട്ടിയെ നയിച്ച ത് പി.കെ.എസ്. ആയിരുന്നു. വര്‍ഗീയശക്തികളോട് കൂട്ടുകൂടാതെ നഗരസഭയില്‍ 11 സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചു. എന്നാല്‍ ഇത്തവണ ബി.ജെ.പിയുമായും ജമാ അത്തെ ഇസ്ലാമിയുമായും വോട്ടുകച്ചവടം നടത്തിയാണ് സീറ്റുകള്‍ നേടിയത്. കാഞ്ഞി രപ്പുഴ പഞ്ചായത്തില്‍ എല്‍.ഡി.ഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി അരുണ്‍ ഓലിക്കല്‍ ഇവിടെ വിജയിച്ചു. കോട്ടോ പ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര പഞ്ചായത്തുകളിലും എല്‍.ഡി.എഫിനും വോട്ടുകളും സീറ്റുകളും കുറഞ്ഞിട്ടുണ്ട്. ജനകീയ മതേതര മുന്നണി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെ ടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പി.കെ ശശി ഇടപെട്ടിട്ടില്ല. പാര്‍ട്ടിക്കെതിരെയുള്ള മത്സരത്തി ല്‍ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പാര്‍ട്ടി ഇനിയും തെറ്റുതിരുത്താന്‍ തയാറായിട്ടില്ലെങ്കില്‍ ജനകീയ മതേതരമുന്നണിയുടെ പ്രവര്‍ത്തനം വിപുലപ്പെടു ത്തുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാന നിലപാട് സ്വീകരിക്കുമെ ന്നും നേതാക്കള്‍ പറഞ്ഞു. നേതാക്കളായ കെ.പി അഷ്റഫ്, കെ.ഷാനിഫ്, അരുണ്‍ ഓലിക്കല്‍, രജനി ഇടമുറ്റത്ത്, അബൂബക്കര്‍ നാലകത്ത്, അഷ്റഫ് വാര്‍ത്താ സമ്മേള നത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
