മണ്ണാര്‍ക്കാട് : നഗരസഭാ കൗണ്‍സിലിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ വിക സന കാഴ്ചപ്പാടുകള്‍ പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കി കൊണ്ട് സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വോട്ട് വണ്ടി ശനിയാഴ്ച മുതല്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ സഞ്ചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു. 30 വാര്‍ഡുകളിലും വാഹനമെത്തിച്ചേരും.വിവിധ കേന്ദ്രങ്ങളില്‍ തയ്യാറാക്കുന്ന വേദികളിലായിരിക്കും സ്ഥാനാര്‍ഥികള്‍ വികസനകാഴ്ച്ചപ്പാടുകള്‍ ജന സമക്ഷം അവതരിപ്പിക്കുക. 29ന് ശനിയാഴ്ച ഉച്ചക്ക് ശേഷം കോടതിപ്പടിയില് ഫ്ളാഗ് ഓഫിനു ശേഷം ഒന്ന്,രണ്ട്,മൂന്ന് വാര്‍ഡുകളില്‍ പര്യടനം നടത്തും.കുന്തിപ്പുഴയിലെ വേദിയിലേ ക്ക് സ്ഥാനാര്‍ഥികളും എത്തിച്ചേരും.സേവ് മണ്ണാര്‍ക്കാട് ചെയര്മാന് ഫിറോസ് ബാബു അധ്യക്ഷനാകും.സാഹിത്യകാരന് കെ.പി.എസ്. പയ്യനെടം മോഡറേറ്ററാവും. മറ്റു ഭാര വാഹികളും പ്രവര്‍ത്തകരും പങ്കെടുക്കും. ഡിസംബര്‍ ആറിനാണ് സമാപനം. നഗരസ ഭയില്‍ വീടില്ലാത്ത അര്‍ഹരായവര്‍ക്ക് വീട്, കുടിവെള്ളപ്രശ്നമുള്ള ഭാഗത്ത് കുടിവെ ള്ള പദ്ധതികള്‍, കൂടാതെ നഗരത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ്, പൊതുപാര്‍ക്കിങ് കേന്ദ്രം തുടങ്ങിയവയെല്ലാം വേണം. നഗരത്തിലൂടെ ഗതാഗതം സുഗമമാകാന്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ ശക്തമായ നടപടിയുണ്ടാകണം.വോട്ടുവണ്ടിയിലൂടെ സമാഹ രിച്ച വികസന ആശയങ്ങള്‍ വികസനരേഖയാക്കി പുതിയഭരണസമിതിക്ക് സമര്പ്പി ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് ഫിറോ സ് ബാബു, മറ്റുഭാരവാഹികളായ അസ്ലം അച്ചു, അബ്ദുള്‍ ഹാദി, ഷൗക്കത്ത് അലി, അബ്ദുള്‍ റഹ്മാന് എന്നിവര്‍ പങ്കെടുത്തു.
