പാലക്കാട്:തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബി.എല്‍.ഒമാര്‍ വോട്ട ര്‍മാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്കിയ എന്യൂമറേഷന് ഫോമുകള്‍ പൂര്‍ണമാ യി പൂരിപ്പിച്ച ശേഷം നാളെ അതാത് വില്ലേജ് ഓഫിസുകളില്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫിസുകളി ല്‍ അതിനുള്ള സൗകര്യം ലഭ്യമാണെന്നും ജില്ല കലക്ടര്‍ അറിയിച്ചു.പൂരിപ്പിച്ച എന്യൂമ റേഷന്‍ ഫോമിലെ വിവരങ്ങള്‍ സ്കാന്‍ ചെയ്ത് സൈറ്റില്‍ രേഖപ്പെടു ത്തുന്ന വരുടെ വിവരങ്ങള്‍ മാത്രമാണ് കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതിനാല്‍ എല്ലാ വരും എന്യൂമെറേഷന്‍ ഫോമുകള്‍ എത്രയും പെട്ടെന്ന് പൂരിപ്പിച്ചു തിരികെ നല്‍കേണ്ട താണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ഡിസംബര്‍ 9 ന് കരട് പട്ടിക പ്രസിദ്ധപ്പെടുത്തു ന്നതിന് മുന്‍പ് മറ്റ് നടപടിക്രമങ്ങളും ഡിജിറ്റലൈസേഷനും പൂര്ത്തീകരിക്കേണ്ടതിനാ ല്‍ ജനങ്ങള്‍ ഈ നിര്‍ദ്ദേശം പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
