അലനല്ലൂര്‍: പാലക്കാഴിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. കോണിക്കല്‍ വീട്ടില്‍ കുഞ്ഞാത്തുമ്മ (52)നാണ് വെട്ടേറ്റത്. ഭര്‍ത്താവ് കാപ്പുപറമ്പ് സ്വദേശി കിളിയത്ത് കുഞ്ഞാലനെ പൊലിസ് തിരയുന്നു. ചൊവ്വാഴ്ച രാവിലെ അഞ്ചേ മുക്കാലോടെയാണ് സംഭവം. പാലക്കാഴിയിലെ ഒരു വീട്ടില്‍ ജോലി ചെയ്തുവരികയാണ് കുഞ്ഞാത്തുമ്മ. ഇവിടെയെത്തിയാണ് കുഞ്ഞാലന്‍ ആക്രമിച്ചത്. മടവാളുകൊണ്ട് വെട്ടേറ്റ കുഞ്ഞാത്തുമ്മയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയിലും കൈകാലുകളിലും മുറിവുകളുണ്ട്. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്. ഭാര്യയോടുള്ള സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് പറയുന്നു. സംഭവത്തില്‍ നാട്ടുകല്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
