മണ്ണാര്‍ക്കാട് :അരകുറുശ്ശി ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷംദീപം സമര്‍പ്പണം നടന്നു. നൂറുക്കണക്കിന് ഭക്തര്‍ ദീപം തെളിയിച്ചു. പൂരാഘോഷകമ്മിറ്റി പ്രസിഡന്റ് കെ.സി സച്ചിദാനന്ദന്, സെക്രട്ടറി എം.പുരുഷോത്തമന്, പി.മോഹന്‍ദാസ്, മറ്റു കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
