മണ്ണാര്‍ക്കാട്: കൃഷിക്കായി ജലവിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി കനാലുകള്‍ വൃത്തിയാക്കി തുടങ്ങി.ഹിറ്റാച്ചി ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് നൂറിനടുത്ത് തൊഴിലാളികളാണ് ജോലിയി ലേര്പ്പെട്ടിരിക്കുന്നത്.ഇടതുവലതുകര കനാലുകളിലെയും ഉപകനാലുകളിലേയും വശങ്ങളിലെ കാട് വെട്ടിമാറ്റുകയും, കനാലിനകത്തെ ചെളിനീക്കി ജലവിതരണം സുഗമമാക്കുന്നതിനുള്ള പ്രവൃത്തികളാണ് പ്രധാനമായും നടത്തുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.
കാഞ്ഞിരപ്പുഴ, കല്ലടിക്കോട്, ഒറ്റപ്പാലം സബ്ഡിവിഷനുകള്‍ക്ക് കീഴിലുള്ള എട്ടുസെക്ഷന് ഓഫിസുകളുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍.കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പ്രവൃത്തികളാരംഭിച്ചത്. വലതുകരകനാലില് വാലറ്റമായ കൈതച്ചിറഭാഗത്ത് നിന്നാ ണ് കനാല്വൃത്തിയാക്കി തുടങ്ങിയത്.സമാനമായ രീതിയിലാണ് ഇടതുകരയിലും പ്രവൃത്തികള്‍.പ്രതിവര്‍ഷം കോടിയിലധികം രൂപ ഇത്തരംപ്രവൃത്തികള്ക്ക് മാത്രമാ യി ജലസേചനവകുപ്പ് വിനിയോഗിച്ച് വരുന്നു. ഈവര്‍ഷം ജലസേചന വകുപ്പിന്റെ 1.3 കോടിയും ജില്ലാ പഞ്ചായത്ത് അനുവദിച്ച 25ലക്ഷവും ഉള്‍പ്പടെ 1.55 കോടിരൂപയാണ് കനാല്പ്രവൃത്തികള്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് അറ്റകുറ്റപണികള്‍, മഴക്കാലമുന്നൊരുക്കം എന്നിവയ്ക്കായി വിനിയോഗിക്കേണ്ടത്. ഇതില്‍തന്നെ 13ലക്ഷം രൂപ അടിയന്തരപ്രവൃ ത്തികള്ക്കായും മാറ്റിവെക്കണം. ബാക്കിവരുന്ന തുകയില്‍ വലിയദൂരത്തില് കനാല്‍ ശുചീകരണം നടത്തുകയെന്നത് കെ.പി.ഐ.പിക്ക് ശ്രമകരമായ ദൗത്യമായി മാറുക യാണ്.
പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ 17 ഗ്രാമ പഞ്ചായത്തുകളും മൂന്ന് നഗരസഭകളിലുമായി 250 കിലോ മീറ്റര്‍ ദൂരത്തിലാണ് അണക്കെട്ടിന്റെ ഇടതു, വലതു കര കനാലുകളും നാല്‍പ്പതോളം ഉപകനാലുകളും സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളില്‍ വലിയതോതില്‍ കാടുവളര്ന്നുനില്ക്കുന്നുണ്ട്. മാത്രമല്ല ചെളിയുംഅടിഞ്ഞിട്ടുണ്ട്. ഈവര്‍ഷത്തെ കര്‍മ്മപദ്ധതിയിലുള്‍പ്പെട്ട കനാല്വൃത്തിയാക്കല് നടത്തുന്നതിന് കഴിഞ്ഞമാസം കരാറായെങ്കിലും മഴയും കനാലുകളില്‍ വെള്ളക്കെട്ടുള്ളതും തടസ മായി.ചൊവ്വാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന പദ്ധതി ഉപദേശക സമി തി യോഗത്തിലാണ് ഈവര്‍ഷത്തെ ആദ്യഘട്ട ജലവിതരണത്തിനുള്ള തിയതി തീരു മാനിക്കുക.നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് കല്ലടിക്കോട് ഇടക്കുറുശ്ശിയില്‍ കനാലില്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതും, അമ്പംകുന്ന് ഭാഗത്ത് അണ്ടര്‍ ടണല്‍ പ്രവൃത്തി കളും അന്തിമഘട്ടത്തിലാണ്. കഴിഞ്ഞവര്‍ഷം നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് കനാലു കളില്‍ അറ്റകുറ്റപണികള്‍ നടത്തിയതിനാല്‍ വാലറ്റപ്രദേശത്തേക്ക് വേഗത്തിലും എളുപ്പത്തിലും വെള്ളമെത്തിയിരുന്നു.
