മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്റെയും ആനമൂളി വന സംരക്ഷണ സമിതി യുടെയും സംയുക്താഭിമുഖ്യത്തില്‍ പാങ്ങോട് വിജയാ നഗര്‍ ഉന്നതിയില്‍ ബിര്‍സമുണ്ട അനുസ്മരണദിനം സംഘടിപ്പിച്ചു. പുഷ്പാര്‍ച്ചന യും നടത്തി. ആദിവാ സിവിഭാഗത്തിലെ സ്വതന്ത്ര്യ സമരപോരാളിയായ ബിര്‍സ മുണ്ടയുടെ ചരിത്രപ്രാധാന്യം ആദിവാസി വിഭാ ഗങ്ങളുള്പ്പെടെയുള്ളവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. റേഞ്ച് ഫോറസ്റ്റ് ഓഫിസ ര്‍ (ഗ്രേഡ്) സി.എം. മുഹമ്മദ് അഷറഫ് അധ്യക്ഷനായി. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ (ഗ്രേ ഡ്) എന്‍. പുരുഷോത്തമന്, ആനമൂളി വനസംരക്ഷണ സമിതി സെക്രട്ടറി എം.മൊഹ മ്മദ് സുബൈര്‍, ബി.എഫ്.ഒമാരായ കെ.എസ്. സന്ധ്യ, വി. വിദ്യ, വി.എസ്.എസ്. എക്സി ക്യൂട്ടീവ് കമ്മിറ്റിയംഗം പ്രിയ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
