തെങ്കര:കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും അടുത്തമാസത്തോടെ ജലവിത രണം ആരംഭിക്കാനിരിക്കെ തെങ്കര-ആനമൂളി റോഡിലെ കനാല്‍പാലത്തിന്റെ പ്രവൃ ത്തികള് പൂര്‍ത്തിയാകാത്തത് ആശങ്കയ്ക്ക് വഴിവെക്കുന്നു. അമ്പംകുന്ന് കനാല്‍റോഡ് ജംങ്ഷനില്‍ വലതുകരകനാലിന് കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും തെങ്കരഭാഗത്തേക്കുള്ള ജലവിതരണത്തെ ബാധിക്കും.കനാല്‍പാലത്തിന്റെ അനുബന്ധപ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ജലവിതരണം നടത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
റോഡ് നവീകരണപ്രവൃത്തികളുടെ ഭാഗമായാണ് പുതിയ കനാല്‍പാലം നിര്‍മിക്കു ന്നത്. നിലവില്‍ പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും അനുബന്ധപ്രവൃ ത്തികള് തീര്‍ന്നിട്ടില്ല. കനാലിന്റെ വശങ്ങളില്‍നിന്ന് മണ്ണെടുത്ത് കനാലില്തടകെട്ടി യാണ് പാലത്തിന്റെ പ്രവൃത്തികള്‍ നടത്തിയത്.വശങ്ങള് വ്യാപകമായി ഇടിച്ച് മണ്ണെ ടുത്തതിനാല്‍ അമ്പംകുന്ന് റോഡ് ജങ്ഷന്റെ പകുതിഭാഗവും നഷ്ടപ്പെട്ട സ്ഥിതിയാണ്. വെള്ളംവിട്ടാല് വശങ്ങള് വീണ്ടും ഇടിഞ്ഞ് പ്രധാനറോഡും തകരാനിടയാകും. ഇതിനാ ല്പാലത്തിന്റെ രണ്ടുഭാഗത്തേയും രണ്ടുവശങ്ങളും കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷണഭി ത്തികെട്ടിയാല്മാത്രമേ ജലവിതരണം തുടങ്ങാനാവൂ എന്ന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ വലതുകരകനാല്ഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു. ഈ ആവശ്യമു ന്നയിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡിന് നിരവധിതവണ കത്ത് നല്‍കുകയും ചെയ്തു. നിലവില്‍ ഒരു ഭാഗത്തുമാത്രമാണ് സംരക്ഷണഭിത്തിയുടെ നിര്‍മാണം തുടങ്ങിയിട്ടു ള്ളത്. ഇപ്രകാരം മൂന്നുവശങ്ങളിലേയും സംരക്ഷണഭിത്തിനിര്‍മാണം പൂര്‍ത്തിയാക ണമെങ്കില്‍ ആഴ്ചകളെടുക്കും.
നാമമാത്രമായ തൊഴിലാളികള്‍മാത്രമാണ് പ്രവൃത്തിയെടുക്കുന്നത്.പാലം നിര്‍മാണ ത്തിന്റെ ഭാഗമായി കനാലിലിട്ട മണ്ണും കോരിമാറ്റാനുണ്ട്. അല്ലാത്തപക്ഷം വെള്ളമൊ ഴുക്ക് തടസപ്പെടുകയും വാലറ്റപ്രദേശങ്ങളിലേക്ക് വെള്ളമെത്താത്ത സാഹചര്യവുമു ണ്ടാകും.ഉപദേശകസമിതി യോഗത്തില്‍ ഉന്നയിക്കുംആനമൂളി ഭാഗത്തെ ചോലയി ലൂടെവരുന്ന വെള്ളവും നിലവില്‍ കനാല്‍പാലത്തിന്റെ അരികിലൂടെ കനാലിലേക്ക് നേരിട്ടൊഴുകുകയാണ്. ഇവിടെയും മണ്ണിടിഞ്ഞ് ചാലായിട്ടുണ്ട്. ചെറിയ കോണ്‍ക്രീറ്റ് ചാല്നിര്മിച്ച് ഈ വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനവും നടപ്പിലാക്കണം. ഇത്രയും കാര്യങ്ങള്‍ പൂര്ത്തിയായെങ്കില്മാത്രമേ ജലവിതരണം തുടങ്ങാനാകൂ എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
18ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന കര്‍ഷകപ്രതിനിധികളുടെയും ഉദ്യോ ഗസ്ഥരുടെയും യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്നും അധികൃതരറിയിച്ചു. ഡിസം ബര് ആദ്യവാരത്തില്‍ ജലവിതരണം തുടങ്ങണമെന്നാണ് കഴിഞ്ഞദിവസംചേര്‍ന്ന പദ്ധ തി ഉപദേശസമിതിയോഗത്തില് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. കൈതച്ചിറ, മേലാമുറി, ചിറപ്പാടം, ചേറുംകുളം, മെഴുകുംപാറ, തത്തേങ്ങലം തുടങ്ങിയ പ്രദേശങ്ങളിലെ നൂറു കണക്കിന് കര്‍ഷകര്‍ കൃഷിക്കായി കനാല്‍ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. പാടങ്ങളില്‍ നെല്ല് കതിരണിഞ്ഞുതുടങ്ങിയ ഘട്ടവുമാണ്.
