തച്ചനാട്ടുകര:’പ്രമേഹവും ആരോഗ്യ ക്ഷേമവും ‘ എന്ന സന്ദേശവുമായി നാട്ടുകല്‍ എം.എസ്.എസ് കാരുണ്യ അഗതി മന്ദിരത്തിന്റെയും പെരിന്തല്‍മണ്ണ അല്‍ഷിഫ നഴ്സിങ് കോളേജ് മെഡിക്കല്‍ സര്‍ജിക്കല്‍ വിഭാഗത്തിന്റെയും ജെറിയാട്രിക് സെല്ലിന്റെയും നേതൃത്വത്തില്‍ ലോക പ്രമേഹ ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും നടത്തി. നഴ്സിങ് വിദ്യാര്‍ഥികളായ എന്‍.അലീഷ,അഫ്സാന അഷ്റഫലി,ആസ്യ ഫിദ ക്ലാസിന് നേതൃത്വം നല്കി.അഗതി മന്ദിരം ജനറല്‍ സെക്രട്ടറി പി.ഹസ്സന് ഹാജി, എം.എസ്.എസ് ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത്, നഴ്സിങ് കോളേജ് ലക്ചറര്‍ എം.മുത്തു സെല്വപതി,ട്യൂട്ടര്‍ എന്‍.വി അര്‍ച്ചന,അഭിനന്ദ് ബാബു,ഇ.കബീര്‍ സംസാരിച്ചു.അന്തേവാസികള്‍ക്കായി ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധനയും നടത്തി.
