കുമരംപുത്തൂര്‍: വട്ടമ്പലം വാസു സ്മാരക ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ലബ് കെട്ടിടം എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 2023-24 വര്‍ഷത്തെ പ്രാദേശിക വികസന നിധിയില്‍ നിന്നും ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, വാര്‍ഡ് മെമ്പര്‍ ഹരിദാസന് ആഴ്വാഞ്ചേരി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ്.ആര് ഹബീബുള്ള, സെക്രട്ടറി എം.കൃഷ്ണദാസ്, ലൈബ്രറി പ്രസിഡന്റ് പി.രമേശന് മാസ്റ്റര്‍, സെക്രട്ടറി സി.ടി ഉണ്ണികൃഷ്ണന്, എസ്.മോഹന്‍ എന്നിവര്‍ സംസാരിച്ചു
