തെങ്കര: നിര്‍മാണം പൂര്‍ത്തിയാക്കിയ തെങ്കരപഞ്ചായത്തിലെ പുഞ്ചക്കോട് കനാല്ലിങ്ക് റോഡ് കലുങ്ക് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അരനൂറ്റാണ്ട് കാലത്തോളമായി കനാലിന് കുറുകെ മരത്തടിയില്‍ നിര്‍മിച്ച പാലത്തിലൂടെ ആളുകള്‍ സഞ്ചരിച്ചിരുന്നത്. പ്രായമായവരെ ആശുപത്രിയിലെ ത്തിക്കണമെങ്കില് പാലത്തിലൂടെ ചുമന്നുകൊണ്ട് പോകേണ്ട സ്ഥിതിയായിരുന്നു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മൂന്ന്ലക്ഷം രൂപ ചെലവഴിച്ചാണ് കലുങ്ക് നിര്‍മാണവും അപ്രോച്ച് റോഡ് കോണ്‍ക്രീറ്റും നടത്തിയത്. ഇതോടെ യാത്രാദുരിതം അവസാനിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. നിയോജക മണ്ഡലത്തില്‍ ആയിരത്തലധികം റോഡുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി എം.എല്‍.എ. പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി ജഹീഫ് അധ്യക്ഷനായി. ഡി.സി.സി. മെമ്പര്‍ വി.വി ഷൗക്കത്തലി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത, യു.ഡി.എഫ്. കണ്‍വീനര്‍ ടി.കെ ഫൈസല്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, നസ്റീന, സൈനുദ്ദീന്‍, സലീന ടീച്ചര്‍, റജീന ടീച്ചര്‍, ബിന്ദു, ജയശ്രീ, സാബിറ, ഷമീറ, സുമയ്യ, അമുദ എന്നിവര്‍ സംസാരിച്ചു.
