മണ്ണാര്‍ക്കാട്: മലയോരഹൈവേ നിര്‍മാണപ്രവൃത്തികളുടെ ഭാഗമായി പാതയോരത്തു ള്ള മരങ്ങള്‍ മുറിച്ചുനീക്കല്‍ എഴുപത് ശതമാനത്തോളം പൂര്‍ത്തിയായി.വൈദ്യുതി തൂ ണ്, കുടിവെള്ളപൈപ്പ് എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യമൊരുക്കുന്ന തിനായാണ് അപകടഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ ഉള്‍പ്പടെ മുറിച്ചുനീക്കുന്നത്. ഇത്തരത്തില്‍ വിവിധ ഇനത്തിലുള്ള ആകെ 999 മരങ്ങളാണ് ആദ്യറീച്ചില്‍ നിന്നും മുറിച്ച് ഒഴിവാക്കുന്നത്. കുമരംപുത്തൂര്‍ ഭാഗത്തായാണ് ഈപ്രവൃത്തികള്‍ നടക്കുന്നത്. അതേസമയം വൈദ്യുതി തൂണുകള്‍ മാറ്റി തുടങ്ങിയിട്ടില്ല. ഇത് പ്രവൃത്തികളെ ബാധി ക്കുന്നുമുണ്ട്. വൈദ്യുതി തൂണുകള്‍ മാറ്റുന്നതിന് കെ.എസ്.ഇ.ബിയും കുടിവെള്ള പൈ പ്പുകള്‍ മാറ്റുന്നതിന് പഞ്ചായത്തുകളും സമര്‍പ്പിച്ച എസ്റ്റിമേറ്റ് കിഫ്ബിക്ക് സമര്‍പ്പിച്ചതാ യി കെ.ആര്.എഫ്.ബി. അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകു മെന്നാണ് പ്രതീക്ഷ.
കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളുടെ വിവിധഭാഗങ്ങളിലായി കലുങ്ക്, മഴ വെള്ളച്ചാല്‍ പ്രവൃത്തികളും നടന്നുവരുന്നുണ്ട്. കോട്ടോപ്പാടം ഭാഗത്ത് നിന്നാണ് ഉപരിതലപ്രവൃത്തികള് തുടങ്ങിയിട്ടുള്ളത്. ഇവിടെ നിന്നും അലനല്ലൂര്‍ ഭാഗത്തേക്ക് അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഉപരിതലം ടാര്‍ ചെയ്യുന്നതിനുള്ള ജോലികളാണ് നടക്കുന്നത്. നേരത്തെയുണ്ടായിരുന്ന ഉപരിതലം പൊളിച്ച് ജി.എസ്.ബി. മിശ്രിതമിട്ട് റോഡിന്റെ രൂപഘടനയൊരുക്കുകയാണ് ചെയ്യുന്നത്. വിവിധ ഭാഗങ്ങളിലായി കലുങ്കുകളും നിര്‍മിക്കുന്നുണ്ട്.
മലയോരമേഖലകളെ പ്രധാനപാതകളുമായി ബന്ധിപ്പിച്ചുള്ള മലയോരഹൈവേയുടെ ആദ്യറീച്ചിന്റെ നിര്‍മാണപ്രവൃത്തികള്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ആരംഭിച്ചത്. മലപ്പു റം ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെ 18.1 കിലോമീറ്റര്‍ പാതയാണ് മലയോരഹൈവേയായി വികസിപ്പിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടപ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിയാണ് ആദ്യറീച്ചി ല്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നത്. 91.4 കോടി രൂപയാണ് ചിലവ്. രണ്ട് വര്‍ഷമാണ് കരാര്‍കാലാവധി.12 മീറ്റര്‍ വീതിയില്‍ മഴവെള്ളചാലോടു കൂടിയാണ് റോഡ് നിര്‍മി ക്കുക. ഇതില്‍ ഒമ്പതുമീറ്റര്‍ വീതിയിലാണ് റോഡ് പൂര്‍ണമായും ടാറിങ് നടത്തുക. വട ക്കഞ്ചേരി തങ്കം ജങ്ഷനില്‍ അവസാനിക്കുന്ന മലയോരഹൈവേ അഞ്ചു റീച്ചുകളി ലായിട്ടാണ് ജില്ലയില്‍ പൂര്‍ത്തീകരിക്കുക.
