ഇത്തവണ പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക കുറഞ്ഞു
കാഞ്ഞിരപ്പുഴ: കൃഷിയാവശ്യത്തിനായി കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും ജല വിതരണം നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളായി.കനാലുകള്‍ വൃത്തിയാക്കുന്നത് ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്ക് കരാറായതായി കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് അധികൃതര്‍ അറിയിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന് മുന്‍ പെ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്ത് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലം കരാറു കാര്‍ക്ക് കൈമാറിയിരിക്കുകയാണ് അധികൃതര്‍.ഇനി ഉപദേശക സമിതി യോഗം ചേര് ന്ന് അണക്കെട്ടില്‍ നിന്നും ജലവിതരണം ആരംഭിക്കുന്ന തിയതിയും മറ്റും തീരുമാനി ക്കും.
നിലവില്‍ മഴലഭിക്കുന്നതിനാല്, കര്‍ഷകര്‍ വെള്ളത്തിന് ആവശ്യമുന്നയിക്കുന്ന ഘട്ട ത്തില്‍ സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സ്വീ കരിച്ചിട്ടുള്ളത്. പ്രാദേശികമായി കര്‍ഷകരുടെ യോഗം ചേര്‍ന്ന് ധാരണയിലെത്താന്‍ ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കനാല്പരി പാലനത്തിന് ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതുകയാണ് ലഭിച്ചിട്ടുള്ള ത്. നമമാത്രമായ തുകയില്‍ കനാല്‍ പരിപാലനം നടത്തുകയെന്നത് ശ്രമകരമായ ദൗത്യ മായി മാറുകയാണ്. കഴിഞ്ഞവര്‍ഷം 1.5 കോടി രൂപയാണ് കനാല്പ്രവൃത്തികള്ക്കായി അനുവദിച്ചത്. ഇത്തവണ ജലസേചന വകുപ്പില്‍ നിന്നും അനുവദിച്ച 1.30 കോടി രൂപയി ല്‍ 13 ലക്ഷം രൂപ അടിയന്തരാവശ്യങ്ങള്‍ക്കായി നീക്കി വെച്ച് ബാക്കി തുക വിനിയോ ഗിച്ച് 23പ്രവൃത്തികളാണ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.ജില്ലാ പഞ്ചായത്ത് അനു വദിച്ച 25 ലക്ഷം രൂപയും ഇതിനായി ചെലവഴിക്കും. കനാല്‍ വൃത്തിയാക്കുന്ന തിന് മാത്രമല്ല സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് അറ്റകുറ്റപണി, മഴക്കാല മുന്നൊരുക്കം എന്നിവക്കെല്ലാം ഈ തുകയില്‍ നിന്നാണ് വിനിയോഗിക്കേണ്ടത്.
മഴക്കാലത്ത് കനാലുകളും വശങ്ങളും കാടുമൂടി നില്‍ക്കുന്നത് കാട്ടുപന്നികളും ഇഴ ജന്തുക്കളും തമ്പടിക്കുന്നതിനും കാരണമാകുന്നുണ്ട്. മാത്രമല്ല ജനങ്ങള്‍ക്ക് വഴി നട ക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പലപ്രദേശങ്ങളിലും പരാതികളുണ്ട്. ഫണ്ടി ന്റെ കുറവുള്ളതിനാല്‍ ഒരുതവണ തന്നെ കനാല്വൃത്തിയാക്കാന് പ്രയാസപ്പെ ടുമ്പോള്‍ ഇത്തരം പ്രതിസന്ധികളും അധികൃതര്‍ക്ക് വെല്ലുവിളിയാകുന്നു. നേരത്തെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടത്തി യിരുന്ന കനാല്പ്രവൃത്തികള് നിര്‍ത്തിവെച്ചതും ഏറെപ്രതികൂലമായി. പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ 17 ഗ്രാമ പഞ്ചായത്തുകളും മൂന്ന് നഗരസഭ കളിലുമായി 250 കിലോ മീറ്റര്‍ ദൂരത്തിലാണ് അണക്കെട്ടിന്റെ ഇടതു, വലതുകര കനാലുകളും നാല്‍പ്പതോളം ഉപകനാലുകളും സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പുഴ, കല്ലടിക്കോട്, ഒറ്റപ്പാലം സബ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള എട്ട് സെക്ഷന്‍ ഓഫിസുകളുടെ മേല്‍നോട്ടത്തിലാണ് കനാലുകളുടെ അറ്റകുറ്റപണികള്‍ നടക്കുക.
ചെളിയും തടസങ്ങളുമെല്ലാം കൃത്യമായി നീക്കിയാലേ കനാലുകളിലൂടെ വാലറ്റ പ്രദേ ശങ്ങളിലേക്ക് വേഗത്തില്‍ വെള്ളമെത്തൂ. നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് കനാല്‍ അറ്റ കുറ്റപണികള്‍ നടത്തിയതിനാല്‍ കഴിഞ്ഞവര്‍ഷം വലിയതാമസമില്ലാതെ വാലറ്റത്തേ ക്ക് വെള്ളമെത്തിയിരുന്നു.കൂടുതല്‍ കാര്യക്ഷമമായി കനാല്‍ പരിപാലനം നിര്‍വഹി ക്കാന്‍ ബജറ്റിലുള്പ്പടെ അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാ യിട്ടുണ്ട്.
