ഷോളയൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വിക സന സദസ്സ് ഷോളയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ പഞ്ചായത്ത് നടപ്പിലാക്കി യ സമഗ്ര വികസന പദ്ധതികള്‍ അവതരിപ്പിച്ചു. ദേശീയ അംഗീകാരം നേടിയ എഫ്. എച്ച്.സികളിലെ ജീവനക്കാര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, കായകല്പ അവാര്‍ഡ് നേടിയ ഷോളയൂര്‍ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാര്‍ക്കാര്‍ എന്നിവരെ ആദരിച്ചു .വട്ട്ലക്കി എ.സി.എഫ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സദസ്സില്‍ വൈസ് പ്രസിഡന്റ് രാധ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.രവി, വകുപ്പ് ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
