മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ മേലാറ്റൂര്‍ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു. നജീബ് കാന്തപുരം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി. കെ.ടി.ഡി.സി. ചെയര്മാന് പി.കെ ശശി മുഖ്യാതി ഥിയായി. മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ ക്യാഷ് കൗണ്ടറും എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കബീര്‍ മാസ്റ്റര്‍ ലോക്കര്‍ റൂമും ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് അര്‍ബുദ ത്തോട് പൊരുതി ജീവിക്കുന്ന ഒരുവനിതക്ക് ധനസഹായം കൈമാറി. പാല ക്കാട്, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലായി 22 ബ്രാഞ്ചുകളിലായി പ്രവര്‍ത്തി ക്കുന്ന യു.ജി.എസിന്റെ 23ാമത്തെ ബ്രഞ്ചാണ് മേലാറ്റൂരില്‍ പാണ്ടിക്കാട് റോഡിലുള്ള ടി.കെ.ബി. പ്ലാസയിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ വി.കെ റൗഫ്, പുഞ്ചിരി മജീദ്, സി.സുമേഷ്, രാധാ മോഹനന്, കെ.വി.വി.ഇ.എസ്. മേലാറ്റൂര്‍ യൂണിറ്റ് പ്രസിഡന്റ് സി.ടി മമ്മത്, ഉമ്മര്‍ പാറോക്കോട്ടില്‍, യു.ജി.എസ്. ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, എ.ജി.എം. ഹരിപ്രസാദ്, പി.ആര്.ഒ. കെ.ശ്യാംകുമാര്‍, ഓപ്പറേഷന്‍സ് മാനേജര്‍ രാജീവ്, സെയില്‍സ് മാനേജര്‍മാരായ ശാസ്തപ്രസാദ്, ഷെമീര്‍ അലി, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, എച്ച്.ആര് മാനേജര്‍ അനു മാത്യു, ഓഡിറ്റര്‍ ഫൈസല്‍ അലി, ബ്രാഞ്ച് മാനേജര്‍ നിഖില്‍ ജോണ്‍, റിക്കവറി ഓഫിസര്‍ ശിവദാസന്‍, വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
