മണ്ണാര്‍ക്കാട് : ദീപാവലിയുമായി ബന്ധപ്പെട്ട് പടക്കങ്ങള്‍ അടക്കമുള്ള കരിമരുന്നു കളുടെ പ്രയോഗത്തില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാ നത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ഗ്രീന്‍ കാറ്റഗറിയിലുള്ള പടക്കങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. പടക്കങ്ങളുടെ ഉപ യോഗം രാത്രി എട്ടു മുതല്‍ 10 വരെ (രണ്ട് മണിക്കൂര്‍) മാത്രമായി നിയന്ത്രിക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
