അഗളി: വനംവന്യജീവി വകുപ്പും സൊസൈറ്റി ഫോര്‍ ഒഡോണെറ്റ് സ്റ്റഡീസും സം യുക്തമായി സൈലന്റ്വാലി നാഷണല്‍ പാര്‍ക്കില്‍ നടത്തിയ നാലാമത് തുമ്പി സര് വേയില്‍ 83 ഇനം തുമ്പികളെ കണ്ടെത്തി. ഇവയില്‍ ആറിനം തുമ്പികളെ ആദ്യമായാണ് ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ സൈലന്റ്വാലിയില് കാണു ന്ന തുമ്പികളുടെ എണ്ണം 109 ആയി. ഒക്ടോബര്‍ 10,11,12 തിയതികളിലായി നടന്ന സര്‍വേ സൈലന്റ്വാലി വനമേഖയിലെ സമ്പന്നമായ തുമ്പി വൈവിധ്യം അടിവരയിട്ടുറപ്പി ക്കുന്നതായി.
പുള്ളിവാലന് ചോലക്കടുവ , ചൂടന്‍ പെരുംകണ്ണന്‍ , നിഴല്‍ കോമരം , നീലക്കഴുത്തന് നിഴല്‍ത്തുമ്പി , വയനാടന്‍ അരുവിയന്‍ , മഞ്ഞക്കറുപ്പന്‍ മുളവാലന്‍ എന്നീ തുമ്പികളെ യാണ് പുതിയതായി കണ്ടെത്തിയത്. ശുദ്ധജല സൂചകങ്ങളായ അരുവിയന്‍ തുമ്പികളു ടെ സാന്നിധ്യം പ്രദേശത്തെ അരുവികളുടെ ഭദ്രമായ ആരോഗ്യസ്ഥിതി ഉറപ്പിക്കുന്നതാ ണെന്ന് സര്‍വേ സംഘം വിലയിരുത്തി. വടക്കന്‍ അരുവിയന്‍, ചെങ്കറുപ്പന്‍ അരുവിയന്‍, വയനാടന്‍ അരുവിയന്‍ എന്നീ മൂന്ന് അരുവിയന്‍ തുമ്പികളെയും സര്‍വേയില്‍ കണ്ടെ ത്തിയിരുന്നു. പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന മലനിരകളില്‍ മാത്രം കണ്ടു വരുന്ന കാട്ടു മുളവാലന്‍ തുമ്പിയെ കണ്ടെത്താന്‍ കഴിഞ്ഞത് ശ്രദ്ധേയമായി. പശ്ചിമഘട്ടത്തില്‍ മാ ത്രം കണ്ടു വരുന്ന തുമ്പിയിനങ്ങളായ തീക്കറുപ്പന്‍ , ചതുപ്പു മുളവാലന്‍ , വടക്കന്‍ മുള വാലന്‍ , നീലക്കഴുത്തന് നിഴല്‍ത്തുമ്പി , പുള്ളി നിഴല്‍ത്തുമ്പി , കുങ്കുമ നിഴല്‍ത്തുമ്പി എന്നിവയെയും കണ്ടെത്തിയിട്ടുണ്ട്.
പ്രകൃതി പഠനത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ജീവി വിഭാഗമാണ് തുമ്പി കള്‍. ഏറ്റവും മികച്ച പാരിസ്ഥിതിക സൂചകങ്ങളായാണ് തുമ്പികളെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ തുമ്പികളുടെ നിരീക്ഷണപഠനങ്ങളിലൂടെ അവ നിലനില്‍ക്കുന്ന പ്രദേശത്തിന്റെ പരിസ്ഥിതികാരോഗ്യത്തെക്കുറിച്ച് ശരിയായ നിഗമനങ്ങളില്‍ എത്തി ച്ചേരാന്‍ കഴിയും. ട്രാന്‍സെക്റ്റ് സങ്കേതം ഉപയോഗപ്പെടുത്തി സ്വരൂപിച്ചിട്ടുള്ള സര്‍വ്വേ ഫലങ്ങള്‍ വിശകലനം നടത്തി വിശദമായ റിപ്പോര്‍ട്ട് വനം വകുപ്പിന് സമര്‍പ്പിക്കുമെന്ന് സൊസൈറ്റി ഫോര്‍ ഒഡോണെറ്റ് സ്റ്റഡീസ് പ്രതിനിധികള്‍ അറിയിച്ചു.
സര്വേയുടെയു ഉദ്ഘാടനം മുക്കാലിയിലെ സൈലന്റ്വാലി നാഷണല്‍ പാര്‍ക്ക് ആ സ്ഥാനത്ത് സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അരുള്ശെല് വന്‍ നിര്‍വഹിച്ചു.ഭവാനി റേഞ്ച് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.ഗണേശന് അധ്യക്ഷനായി.അസി. വൈല്‍ഡ് ലൈഫ് വാര്ഡന് വി.എസ് വിഷ്ണു, ഡോ. സുജിത് വി. ഗോപാലന്, സൊസൈറ്റി ഫോര്‍ ഒഡോണെറ്റ് സ്റ്റഡീസ് സെക്രട്ടറി രഞ്ജിത് ജേക്കബ് മാത്യൂസ് എന്നിവര്‍ സംസാരിച്ചു.സൈലന്റ്വാലി റേഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് വി.എസ് വിഷ്ണു, ഭവാനി റേഞ്ച് അസി.വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.ഗണേശന് എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 37 സന്നദ്ധപ്രവര്‍ത്തകരും സര്‍വ യില്‍ പങ്കാളികളായി. തുമ്പി നിരീക്ഷകരായ ഡോ. സുജിത് വി.ഗോപാലന്, ഡോ. വിവേ ക് ചന്ദ്രന്, മുഹമ്മദ് ഷെരീഫ്, രഞ്ജിത് ജേക്കബ് മാത്യൂസ്, റെജി ചന്ദ്രന് എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്കി.
