കോട്ടോപ്പാടം: കോവിഡ്-19 രോഗമൂലമുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രയാസങ്ങള്‍ നേരിടുന്ന അഞ്ഞൂറ് വിദ്യാര്‍ ത്ഥികളുടെ വീടുകളിലേക്ക് അവശ്യ സാധനങ്ങളടങ്ങിയ ‘സ്‌നേഹ സ്പര്‍ശം’ ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി എച്ച്.എസ്.എസ്സിലെ അധ്യാപകര്‍ സുദൃഢമായ ഗുരു ശിഷ്യ ബന്ധത്തിന് ഉദാത്ത മാതൃകയായി.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ സ്‌കൂളിലെ എന്‍.സി.സി, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ക്ക് കിറ്റുകള്‍ വിതരണത്തിനായി കൈമാറി.ഗ്രാമപഞ്ചായത്ത് പ്രസിഡ ണ്ട് ഇല്യാസ് താളിയില്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ കല്ലടി അബൂബക്കര്‍,ബിന്ദു കളപ്പാറ, പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി,പ്രിന്‍സിപ്പാള്‍പി.ജയശ്രീ,ഹെഡ്മിസ്ട്രസ് എ.രമണി,പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കല്ലടി അബ്ദു, മാനേജര്‍ റഷീദ് കല്ലടി,ടി.ടി.ഉസ്മാന്‍ ഫൈസി,ഹമീദ് കൊമ്പത്ത്, കെ.ടി.അബ്ദുള്ള,പി.ശ്യാമപ്രസാദ്,എം.പി.സാദിഖ്,കെ.മൊയ്തുട്ടി,കെ.എസ്.മനോജ്,പി.ഗിരീഷ്,കെ.സാജിത് ബാവ,വി.പി.ഷൗക്കത്ത്, വി.പി.സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
അധ്യാപകരായ തരുണ്‍ സെബാസ്റ്റ്യന്‍, പി.മനോജ്, ടി.പി.സലീം, ബാബു ആലായന്‍,കെ.എം.മുസ്തഫ,മുസ്തഫ മുണ്ടയില്‍, സി.റഫീഖ്, സി.ടി.ലത്തീഫ്,പി.പി.മുഹമ്മദലി,വോളന്റിയര്‍മാരായ ജാബിര്‍ മുഹ്‌സിന്‍,മുഹമ്മദ് ബാസിത്ത്, അന്‍ഷിഫ്,ഹര്‍ഷദ്,സൈഫുദ്ദീന്‍ വിതരണത്തിന് നേതൃത്വം നല്‍കി.അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളുള്ള വിദ്യാലയത്തിലെ ക്ലാസ്സ് അധ്യാപകരും പി.ടി.എ,ഒ.എസ്.എ തുടങ്ങിയവയും ചേര്‍ ന്നാണ് അര്‍ഹരായ കുട്ടികളെ തെരഞ്ഞെടുത്തത്.സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്നാണ് സ്‌നേഹസ്പര്‍ശത്തിനായി തുക സമാഹരിച്ചത്.
കഴിഞ്ഞ രണ്ടു പ്രളയകാലത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി വിട്ടുകൊടുത്ത വിദ്യാലയം കോവിഡ് മഹാമാരിയില്‍ വിദേശത്ത് നിന്നും മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമേര്‍ പ്പെടുത്തുന്നതിനും സജ്ജമാണെന്ന് അധികൃതരെ അറിയിച്ചിട്ടു ണ്ട്.ഇതിനകം തന്നെ സ്‌കൂളിന്റെ രണ്ട് ബസുകള്‍ സപ്ലൈകോ യുടെ സൗജന്യ കിറ്റുകള്‍ റേഷന്‍ കടകളിലെത്തിക്കുന്നതിനായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് നല്‍കിയിട്ടുണ്ട്.പ്രതിസന്ധി കളെ അതിജീവിക്കാന്‍ നാടിനൊപ്പം നിന്ന് സാമൂഹിക പ്രതിബദ്ധ തയുടെ അടയാളമാകുകയാണ് നാലര പതിറ്റാണ്ട് പിന്നിട്ട വിദ്യാ ലയവും അതിലെ അധ്യാപകരും.