പാലക്കാട്: കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (ഏപ്രിൽ 28) വൈകീട്ട് 6.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 182 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി 188 പേരെ അറസ്റ്റ് ചെയ്തു. 141 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.