കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തില്‍ അമീബിക് മസ്തിഷ്കജ്വരം പ്രതിരോധപ്ര വര്‍ത്തനവുമായി ബന്ധപ്പെട്ട് രൂപരേഖ തയാറാക്കി. ഈമാസം 30ഓടുകൂടി പഞ്ചായ ത്തിലെ കിണറുകള്‍ ഉള്‍പ്പടെ പൊതുകുടിവെള്ളസ്രോതസ്സുകള് ആരോഗ്യസേനയുടെ നേതൃത്വത്തില്‍ ക്ലോറിനേഷന് നടത്താന്‍ പഞ്ചായത്ത് തല ഇന്റര്‍ സെക്ടറല്‍ യോഗം തീരുമാനിച്ചു. ഗൃഹസന്ദര്ശനത്തിലുടെ ലഘുലേഖ വിതരണം, മൈക്ക് വിളംബരം, സ്കൂളുകള്‍, അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ യും നടത്തും. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി പ്രതിരോധ പ്രവര് ത്തനത്തിന്റെ കര്‍മ്മപദ്ധതി അവതരിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ബാലകൃഷ്ണ ന് അമീബിക് മസ്തിഷ്കജ്വരവും രോഗപ്രതിരോധവും എന്ന വിഷയത്തില്‍ ക്ലാസെടു ത്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.ആയിഷ, എന്‍.അബൂബക്കര്‍, കെ.ഹംസ മാസ്റ്റര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ്, ജെ.എച്ച്.ഐ. അബീബത്ത്, മറ്റുജനപ്രതിനിധികള്‍, അധ്യാപ കര്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
