പാലക്കാട്: ജില്ലാ പദ്ധതി ഉപസമിതി കണ്‍വീനര്‍മാര്‍ വിവിധ വിഷയങ്ങളുടെ അവത രണം നടത്തി. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള് അധ്യക്ഷയായി. വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍ പരിപാടിയുടെ ഭാഗമായി വകുപ്പ് തലത്തില്‍ അവലോകനം നടത്തി. നിലവില്‍ ഓരോ വകുപ്പും നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍, കാരണങ്ങള്‍ എന്നിവ വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായി ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത്, വകുപ്പ്തലം, മിഷനുകള്‍, ഏജന്‍സികള്‍, ദീര്‍ഘകാലത്തേക്കായി ഏറ്റെടുക്കേണ്ടതായ വലിയ പ്രൊജക്റ്റ് ആശയങ്ങള്‍,ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങളുമായുള്ള ബന്ധം എന്നിവയാണ് അവതരിപ്പിച്ചത്. രണ്ട് സെക്ഷനുകളിലായി വിവിധ വകുപ്പുകളുടെ 48 വിഷയങ്ങളുടെ അവതരണം നടത്തി. വിഭവ ലഭ്യത, വികസനത്തിന്റെ സ്ഥല മാനങ്ങള്‍, കാര്‍ഷിക മേഖലയില്നീര്ത്തടാധിഷ്ഠിത വികസനം, ദുരന്തനിവാരണം, വ്യവസായം, വിദ്യാഭ്യാസം- കായികം- യുവജനകാര്യം, വാര്‍ത്താവിനിമയം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, ശുചിത്വം, വിവിധ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്ഏലിയാമ്മ നൈനാന്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി.ആര് രത്നേഷ്, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനിടി. ആര് അജയന്, ജനകീയ ആസൂത്രണ ജില്ലാ ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
