എസ്.ഐ.ആര്. 2025 മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരും ഭാഗ മാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ. രത്തന്‍ യു ഖേല്ക്കര്ന്റെ നേതൃത്വത്തില്‍ സി.ഇ.ഒ. @ ഉന്നതി എന്ന പദ്ധതിക്ക് അട്ടപ്പാടിയില്‍ നാളെ തുടക്കമാകും. എസ്.ഐ.ആര് 2025 (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) ആരംഭിക്കുന്നതിനു മുന്നോടിയായി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന മുന്നൊരുക്ക അവലോകന യോഗത്തിലാണ് സി.ഇ.ഒ. പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചത്. അട്ടപ്പാടി ആനവായിലെ ഉന്നതിയില്‍ രാവിലെ 11.30-ന് സി.ഇ.ഒ. നേരിട്ട് സന്ദര്‍ശിച്ചാണ് പദ്ധതി ആരംഭിക്കുന്നത്.
അട്ടപ്പാടിയിലെ ഏറ്റവും വിദൂര പോളിങ് സ്റ്റേഷന് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ആന വായി. എല്ലാ ജില്ലയിലും ഇത്തരത്തിലുള്ള ഉള്‍പ്രദേശങ്ങള്‍ സി.ഇ.ഒ. നേരില്‍ സന്ദര്‍ശി ക്കും. 2002-ലെ എസ്.ഐ.ആര്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ പേരുകള്‍ 2025-ലെ നിലവിലുള്ള പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും, കൂടാതെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്ക്കര്‍ഷിച്ചിട്ടുള്ള ആവശ്യമായ രേഖകള്‍ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ കൈവശം പോലും ഉണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്ന വോ ട്ടര് പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തുകയുമാണ് പദ്ധ തിയിലൂടെ ഉദ്ദേശിക്കുന്നത്. സെപ്റ്റംബര്‍ 20-ന് മുമ്പായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍, ബൂത്ത് ലെവല്‍ ഏജന്റ്മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ബി.എല്‍.എമാരെ ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ടെന്ന് ബി.എല്‍.ഒമാര്‍ ഉറപ്പു വരുത്തണം.
ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി ബോധവല്ക്ക രണ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കണമെന്നും സി.ഇ.ഒ. പറഞ്ഞു. ബി.എല്‍.ഒ മാരുടെ ജോലികള്‍ കൃത്യമായി ബി.എല്‍.ഒ. സൂപ്പര്‍വൈസര്‍മാരും അസിസ്റ്റന്റ് ഇല ക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്മാരുംകൃത്യമായി വിലയിരുത്തണം. 2002-ലെയും 2025-ലേയും വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 20-നകം എല്ലാ ബി.എല്‍.ഒമാരും താരതമ്യം ചെയ്ത്, എത്ര വോട്ടര്‍മാരുടെ പേരുകള്‍ രണ്ടു പട്ടികയിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തണം. ബി.എല്ഒമാര് എന്യൂമറേഷന് ഫോമുകളുമായി അതാത് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിക്കണം, വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി ഇലക്ഷന് കമ്മീ ഷന് നിര്‍ദ്ദേശിച്ചിരിക്കുന്ന 12 രേഖകളില്‍ ഒരെണ്ണമെങ്കിലും വോട്ടര്‍മാരുടെ കൈവശം ഉണ്ടെന്ന് ഇവര്‍ ഉറപ്പ് വരുത്തണം മുതലായ കാര്യങ്ങള്‍ സി.ഇ.ഒ. നിര്‍ദ്ദേശിച്ചു. അഡീ ഷ്ണല്‍ ചീഫ് ഇലക്ഷന് ഓഫിസര്‍ സി ശര്‍മിള, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എസ് സജീദ്, ജില്ലാ തിരഞ്ഞെടുപ്പ് അസിസ്റ്റന്റുമാരായ പി.എ ടോംസ്, കെ.കിഷോര്‍, ജില്ലയിലെ എ.ഇ.ആര്.ഒമാര്‍, ഇലക്ഷന് ക്ലാര്‍ക്ക്മാര്‍, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
