കോട്ടോപ്പാടം: കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാധ്യമ സെമിനാറും പത്രമാധ്യമ പ്രവര്‍ത്തകര്‍ ക്കുള്ള സ്നേഹാദരവും നടത്തി.’മാധ്യമ ധര്‍മം നവമാധ്യമങ്ങളുടെ കാലത്ത്’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ചലച്ചിത്ര നിരൂപകന് ജി.പി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി അബ്ദുള്ള അധ്യക്ഷനായി. കേരള വെറ്ററിനറി സര്‍വകലാശാല അസി. പ്രൊഫ.ഡോ.എം.മനോജ് മുഖ്യാതിഥിയായി.സ്കൂള്‍ പ്രിന്‍സി പ്പാള്‍ എം.പി സാദിഖ്,പ്രധാനാധ്യാപകന് കെ.എസ് മനോജ്, മാധ്യമ പ്രവര്‍ത്തകരായ കൃഷ്ണദാസ് കൃപ, നൗഷാദ് തങ്കയത്തില്‍, സജീവ് പി.മാത്തൂര്‍, വി.എം ജയപ്രകാശ്, ഹംസ മഠത്തൊടി, സമദ് കല്ലടിക്കോട്, സി.രജീഷ്, ജയചന്ദ്രന് ചെത്തല്ലൂര്‍, എം.അബ്ദുല്‍ നാസര്‍, എം.അബ്ദുറഹ്മാന്,സംഘാടക സമിതി ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, സി.പി വിജയന്, കെ.മൊയ്തുട്ടി, എന്‍.പി അഷ്റഫ്, പി.സൈനുല്‍ ആബിദ്, ബാബു ആലായന്‍, പി.മനോജ്, കെ.പി നൗഫല്‍,സ്കൂള്‍ ചെയര്മാന് ഹരീഷ്മ ദാസ്, ലീഡര്‍ ഫാത്തിമ സിയ സംസാരിച്ചു.മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജിലെ ജേര്‍ണലിസം വിദ്യാര്‍ഥികളും സ്കൂള്‍ സ്റ്റുഡന്റ്സ് മീഡിയ ക്ലബ്ബംഗങ്ങളും സെമിനാറില്‍ പങ്കെടു ത്തു.
