മണ്ണാര്‍ക്കാട്: വന്യമൃഗശല്ല്യം പ്രതിരോധിക്കാന്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷ ണകേന്ദ്രത്തിന് ചുറ്റും വൈദ്യുതി തൂക്കുവേലി നിര്‍മാണം പുരോഗമിക്കുന്നു. തൂണുക ള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളാണ് നടത്തുന്നത്. ഇതിനായി കുഴിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്ത് തൂണുകള്‍ സ്ഥാപിച്ചുവരികയാണ്. രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് തൂക്കുവേലി സ്ഥാപിക്കുക. 20ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. കേരള വെറ്ററിനറി സര്‍വകലാശാലയിലെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്‍ജിനീയറിങ് വിഭാഗത്തി ന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍. ഒരുമാസംകൊണ്ട് നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു.തൂക്കുവേലിയിലേക്കുള്ള വൈദ്യു തി കണക്ഷന് ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള തിരുവിഴാംകുന്നിലെ കന്നുകാലി ഗവേഷണകേന്ദ്രം ഭൂവിസ്തൃതികൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ക്യാംപസാണ്. നാനൂറ് ഏക്കറിലായാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് കാട്ടാനകളെത്തുന്ന താണ് പ്രധാന വെല്ലുവിളി. ഫാമിനകത്ത് കാടുവളര്ന്നുനില്ക്കുന്ന ഭാഗത്താണ് കാട്ടാ നകള്‍ നിലയുറപ്പിക്കുന്നത്. ഇതുസമീപപ്രദേശങ്ങള്ക്കും ഭീഷണിയാകാറുണ്ട്. സൈല ന്റ്വാലി മലനിരകളില്‍ നിന്നും കരടിയോട്, അമ്പലപ്പാറ ഭാഗങ്ങള്‍ വഴിയെത്തുന്ന കാ ട്ടാനകള്‍ വെള്ളിയാര്‍പുഴ മുറിച്ചുകടന്നാണ് ഫാമിലേക്ക് പ്രവേശിക്കുന്നത്. പനകളും ചക്കയുമൊക്കെ സുലഭമാണെന്നതാണ് ഇവിടേക്ക് കാട്ടാനകളെ ആകര്‍ഷിക്കുന്നത്. ഫാമില്‍ നിലയുറപ്പിക്കുന്ന കാട്ടാനകള്‍ സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേ ക്കെത്തി കൃഷിയും നശിപ്പിക്കാറുണ്ട്.വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടാനകളെ തുരത്താറാണ് പതിവ്.
കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ ഉയരത്തില്‍ പ്രതിരോധവേലി സ്ഥാപിക്കണമെ ന്നാവശ്യപ്പെട്ട് നാലുവര്‍ഷം മുമ്പ് തിരുവിഴാംകുന്ന്, മുറിയക്കണ്ണിപ്രദേശവാസികള് സര് വകലാശാല വൈസ് ചാന്‍സിലര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍വകലാ ശാലയില്‍ നിന്നുള്ള വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കുകയും സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഫാമിനകത്തേക്ക് കാട്ടാനകള്‍ കയറുന്നത് തടയാന്‍ കിടങ്ങും വൈദ്യുതി തൂക്കുവേലിയും അടിയന്തിരമായി സ്ഥാപിക്കണമെന്നാണ് റി പ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിച്ചിരുന്നത്. സര്‍വകലാശാല അധികൃതര്‍ വനംവ കുപ്പുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പദ്ധതി നീണ്ടുപോയി. വീണ്ടും ഫാമിനക ത്ത് കാട്ടാനശല്യം രൂക്ഷമായതോടെയാണ് സമീപവാസികളുടേയും തൊഴിലാളികളു ടെയും ആവശ്യങ്ങളുംകൂടി പരിഗണിച്ച് അധികൃതര്‍ പ്രതിരോധസംവിധാനം സ്ഥാപി ക്കലിന് നടപടി സ്വീകരിച്ചത്.
