കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രം വീണ്ടും ദേശീയഗുണനിലവാര അംഗീകാരത്തിന്റെ നിറവില്‍.സംസ്ഥാനത്തെ അഞ്ച് ആരോ ഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാരം അംഗീകരിച്ചതിലാണ് 90.6% മാര്‍ക്ക് നേടി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രവും ഉള്‍പ്പെട്ടിട്ടുള്ളത്. 2020-ല്‍ ലഭിച്ച അംഗീ കാരം ദേശീയസംഘം പുന:പരിശോധന നടത്തിയതിലാണ് ഇപ്പോഴുള്ള അംഗീകാ രം.രണ്ടുലക്ഷം രൂപ പാരിതോഷികമായി ലഭിക്കും.
ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങള്‍, രോഗികള്‍ക്ക് നല്കുന്ന സേവനങ്ങള്‍, ഫീല്‍ ഡ് തല പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പരിപാടികള്‍ തുടങ്ങിയവ ദേശീയ ആരോഗ്യ വകു പ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നാഷ ണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം ലഭിക്കുന്നത്. ഒ.പി.വിഭാഗം, ജനറല്‍ അഡ്മിനിസ്ട്രേഷന്, ലാബോറട്ടറി, ഫാര്‍മസി, ദേശീയ ആരോഗ്യ പരിപാടികള്‍, മാതൃ ശിശു ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. രോഗീ പരിചരണം, രോഗികള്‍ക്ക് ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കല്‍, ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, ഉപകരണങ്ങളുടെ കാര്യക്ഷമത, മരുന്നു കളുടെ ലഭ്യതയും വിതരണവും, അണുബാധ നിയന്ത്രണം, ആശുപത്രി പരിപാലനം, ദേശീയ ആരോഗ്യ പരിപാടികള്‍ നടപ്പിലാക്കല്‍ തുടങ്ങിയവ നേരിട്ട് നിരീക്ഷിച്ചും, രോഗികളുമായും, ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തിയുമാണ് ഗുണനിലവാര പരിശോധന നടത്തിയത്.
ദിനംപ്രതി മുന്നൂറോളം പേര് ചികിത്സക്കായി ആശ്രയിക്കുന്ന കല്ലടിക്കോട് കുടുംബാ രോഗ്യ കേന്ദ്രത്തില്‍ വൈകിട്ട് ആറുവരെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കൂടാ തെ, ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ഫിസിയോതെറാപ്പി സെന്റര്‍, പക ല്വീട്, വനിതാ ജിംനേഷ്യം, യോഗ ക്ലാസുകള്‍ തുടങ്ങിയവ ആശുപത്രിയോട് അനു ബന്ധമായി പ്രവര്‍ത്തിച്ചു വരുന്നതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമ ചന്ദ്രന് മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എച്ച്.ജാഫര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹണി റോസ് തോമസ്, അസി. സര്ജന് ഡോ. ജിനു.എല്‍ തോമസ് എന്നിവര്‍ അറിയിച്ചു. 108 ആംബുലന്‍സ് സൗകര്യവും, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായ വാഹന വും ലഭ്യമാണ്. പൊതുജനാരോഗ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്‍വര്‍ഷങ്ങളിലും കായകല്പ് അവാര്‍ഡ്, ആര്‍ദ്ര കേരളം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
