മണ്ണാര്‍ക്കാട് : സാമൂഹ്യപ്രവര്‍ത്തകന്‍ നരേന്ദ്ര ധാബോല്‍ക്കറുടെ രക്തസാക്ഷിത്വദിനം ദേശീയശാസ്ത്രാവബോധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാറപ്പുറം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രസംവാദ സദസ്സ് സംഘടിപ്പിച്ചു. രാമന് വിദ്യാഭ്യാ സ ഗവേഷണകേന്ദ്രം ലൈബ്രറിയുടെ സഹകരണത്തോടെ നടത്തിയ സദസില്‍ എന്‍. വി വിഷ്ണു വിഷയാവതരണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ വത്സലകുമാരി അധ്യ ക്ഷയായി. പി.മുഹമ്മദ് ബഷീര്‍, ശിവശങ്കരന് തുടങ്ങിയവര്‍ സംസാരിച്ചു.
